ഭക്തി ഗാനങ്ങള്‍ രചിക്കാന്‍ അദ്ദേഹം ശബരി എന്ന പ്രാദേശിക ഭാഷയാണ് തെരഞ്ഞെടുത്തത്. സാധാരണക്കാരുടെ വേദന ഇതിലൂടെ ശക്തമായി അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. ഈ ശ്ലോകങ്ങള്‍ ഉരുവിടുന്നതിലൂടെ ജീവിതത്തിലെ വേദനകളെല്ലാം മാറുമെന്ന വിശ്വാസം ഭക്തരിലുണ്ട്.
ക്ഷേത്ര പരിസരത്ത് ഒരു മാതള വൃക്ഷമുണ്ട്. കാനിഫ്‌നാഥ് മഹാരാജിന്‍റെ പ്രധാന ശിഷ്യയായിരുന്ന ദാലി ഫായിയുടെ സ്മരണയുമായി ബന്ധപ്പെട്ട് ഈ മാതള മരം ആരാധിക്കപ്പെടുന്നു. നാഥ് സമൂഹത്തില്‍ അംഗമാകാന്‍ ദാലി ഫായി കഠിന തപസ് ചെയ്തിരുന്നു. സമാധിയടയാന്‍ സമയമായപ്പോള്‍ കാനിഫ്‌നാഥ് നേരിട്ട് പ്രത്യക്ഷപ്പെട്ട് ദാലി ഫായിയെ അനുഗ്രഹിക്കുകയുണ്ടായി. കാലം കടന്ന് പോയപ്പോള്‍ സമാധി സ്ഥാനത്ത് ഒരു മാതള മരം വളരുകയും അവിടെ ജനങ്ങള്‍ ആരാധന നടത്താനും തുടങ്ങി.
ഇപ്പോള്‍ ഗ്രാമ പഞ്ചായത്തും ഇവിടെ കൂടുന്നുണ്ട്.
എത്താനുള്ള മാര്‍ഗ്ഗം
റോഡ്: മധി ഗ്രാമം അഹമ്മദ്നഗര്‍ ജില്ലയില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ബസ് ടാക്സി
WD
മാര്‍ഗ്ഗം ഇവിടെ എത്താം.
റെയില്‍: അടുത്ത റെയില്‍വേ സ്റ്റേഷന്‍ അഹമ്മദ് നഗര്‍.
WEBDUNIA|
വ്യോമമാര്‍ഗ്ഗം: അടുത്ത വിമാനത്താവളം പൂനെ. അഹമ്മദ്‌നഗറില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയാണ് പൂനെ.