ശ്രീ ഗുരു യോഗേന്ദ്ര ഷില്‍നാഥ്

WDWD
ധാരാളം ഗുരുക്കന്മാരും സന്യാസിമാരും ജീവിച്ചിരുന്ന നാടാണ് ഭാരതം. ഇതില്‍ ദേവാസില്‍ ജീവിച്ചിരുന്ന ശ്രീ ഗുരു യോഗേന്ദ്ര ഷില്‍നാഥിനെ കുറിച്ചാണ് ഇപ്രാവശ്യത്തെ തീര്‍ത്ഥാടനത്തില്‍ വിവരിക്കുന്നത്.

യോഗേന്ദ്ര ബാബയുടെ മെതിയടിയും കിടക്കയും ഇപ്പോഴും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. നൂറിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ബാബ വസിച്ചിരുന്ന പ്രദേശവും ഭൂമിക്കടിയിലുളള ഗുഹയും പണ്ടുണ്ടായിരുന്നത് പോലെ തന്നെ സംരക്ഷിച്ചിരിക്കുന്നു.

ഈ സ്ഥലത്ത് എത്തുന്ന ഭക്തര്‍ക്ക് മനസിന് ശാന്തിയും കുളിര്‍മയും അനുഭവപ്പെടുന്നു. ഇവിടെയെത്തി യോഗേന്ദ്ര ബാബയ്ക്ക് മുന്നില്‍ ശിരസ് നമിക്കുന്ന ഭക്തര്‍ക്ക് ജീവിതത്തില്‍ സര്‍വൈശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം. ജീവിതത്തിലെ പ്രതിസന്ധികള്‍ നേരിടാനും എല്ലാ വിജയങ്ങളും സ്വന്തമാക്കാനും കഴിയും.

പരിപാവനമായ ഈ സ്ഥലത്തിന്‍റെ വിശുദ്ധി ബാബ വലരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഇതിന് ആരെങ്കിലും ഭംഗം വരുത്തിയാല്‍ ബാബയുടെ കോപം ഉണ്ടാകുകയും ചെയ്യും. ഇവിടെ അഗ്നി ജ്വലിക്കുന്നതിനുള്ള സ്ഥലവും ബാബയുടെ ശിഷ്യന്മാരുടെ സമാധി സ്ഥലവും സ്ഥിതി ചെയ്യുന്നു.

യോഗേന്ദ്ര ബാബ വന്യജീവികളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. അഗ്നി ജ്വാലയ്ക്ക് സമീപം ബാബ തപസനുഷ്ഠിക്കുമ്പോള്‍ വന്യജീവികള്‍ വനത്തില്‍ നിന്നിറങ്ങി ബാബയുടെ സമീപം വന്നിരിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്. എന്തിനേറെ ഒരു കടുവ ബാബയുടെ സന്തതസഹചാരിയായിരുനത്രേ. ഈ കടുവയ്ക്കായി ബാബ പ്രത്യേകം കൂട് തന്നെ ഒരുക്കിയിരുന്നുവെന്നാണ് വിശ്വാസം.

മാനവകുലത്തിന്‍റെ ക്ഷേമത്തിനായി ബാബ നടത്തിയിട്ടുള്ള അത്ഭുത സംഭവങ്ങള്‍ ഇവിടത്തെ ചരിത്രത്തിലുണ്ട്. എല്ലാ
WDWD
വ്യാഴാഴ്ചയും ധാരാലം ഭക്തര്‍ ഇവിടെ എത്തുന്നുണ്ട്. 1901 മുതല്‍ 1921 വരെ ബാബ ഇവിടെ വസിച്ചിരുന്നു. ഇതിന് ശേഷം ഉള്‍വിളി അനുഭവപ്പെട്ട അദ്ദേഹം ഋഷികേശിലേക്ക് യാത്രയായി. ഇവിടെ വച്ച് 1977 ല്‍ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞ് ഈശ്വരനില്‍ വിലയം പ്രാപിച്ചു.


ഫോട്ടോ ഗാലറി കാണാന്‍ ക്ലിക് ചെയ്യുക
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :