രാജ്യത്തെ നിരവധി ശിവ ക്ഷേത്രങ്ങളില്‍ വൈത്തീശ്വരന്‍ കോവിലിന് പ്രത്യേക സ്ഥാനമാണുള്ളത്. ഇവിടെ ഭഗവാന്‍ വൈദ്യനാഥരുടെ രൂപത്തിലാണ് വസിക്കുന്നത്. 4480 രോഗങ്ങള്‍ ചികിത്സിച്ച് മാറ്റാന്‍ വൈദ്യനാഥര്‍ക്ക് കഴിവുണ്ടെന്നാണ് വിശ്വാസം.
രാമായണത്തില്‍ ഈ ക്ഷേത്രത്തെ കുറിച്ച് പരാമര്‍ശമുണ്ട്. സീതാദേവിയെ രാവണന്‍ തട്ടിക്കൊണ്ട് പോകുമ്പോള്‍ എതിര്‍ത്ത ജടായുവിന് രണ്ട് ചിറകുകളും നഷ്ടമായത് ഇവിടെ വച്ചാണെന്നാണ് വിശ്വാസം. പിന്നീട് രാമലക്ഷ്മണന്മാര്‍ ഇവിടെ എത്തുകയും ജടായുവിന്‍റെ അഭ്യര്‍ത്ഥന പ്രകാരം ഇവിടെ സംസ്കരിക്കുകയും ചെയ്തു. ജടായുവിനെ സംസ്കരിച്ച സ്ഥലം ജടായു കുണ്ഡം എന്നറിയപ്പെടുന്നു. ഈ കുണ്ഡത്തില്‍ നിന്ന് ജാതിമതഭേദമന്യേ ഭക്തര്‍ വിഭൂതി പ്രസാദം സ്വീകരിക്കുന്നു.
രാവണ നിഗ്രഹം കഴിഞ്ഞ് സീതാ ദേവിയും മറ്റുളളവരുമായി ഇവിടെ എത്തിയ ശ്രീരാമന്‍ ശിവ ഭഗവാനെ പ്രാര്‍ത്ഥിച്ചുവെന്നാണ് വിശ്വാസം. വിശ്വാമിത്രന്‍, വസിഷ്ഠന്‍, തിരുനാവുക്കരസേ, തിരുഗ്നാന സംബന്ധര്‍, അരുണഗിരിനാഥര്‍ തുടങ്ങിയവര്‍ ഇവിടെ എത്തി ശിവ ഭഗവാനെ പ്രാര്‍ത്ഥിച്ചിരുന്നു.
WD
WD
ചൊവ്വയ്ക്ക് കുഷ്ഠം പിടിപെട്ടപ്പോള്‍ ഇവിടെ എത്തി ശിവനെ പ്രാര്‍ത്ഥിച്ച് രോഗമുക്തി നേടിയതായി പറയപ്പെടുന്നു. ചൊവ്വാദോഷമുള്ളവര്‍ ഇവിടെ എത്തി പൂജകള്‍ നിര്‍വഹിക്കുന്നു.