ഖാണ്ഡവയിലെ ഭവാനീ ദേവി

ഭിഖ ശര്‍മ്മ

WDWD
ഭാരതത്തില്‍ എത്രയോ അധികം ക്ഷേത്രങ്ങളാണുള്ളത്. ഭഗവത് ചൈതന്യം കളിയാടുന്ന ഈ ക്ഷേത്രങ്ങള്‍ ഭക്തകോടികളുടെ മനസിന് ശാന്തിപകര്‍ന്ന് കൊണ്ട് ഭാരതീയ ആത്മീയതയില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. ഇപ്രാവശ്യത്തെ തീര്‍ത്ഥാ‍ടനത്തില്‍ മദ്ധ്യപ്രദേശിലെ പ്രശസ്തമായ തുലജ ഭവാനിയുടെ ക്ഷേത്രത്തിലേക്കാണ് ഞങ്ങള്‍ നിങ്ങളെ കൊണ്ടു പോകുന്നത്.

ഖാണ്ഡവയില്‍ ദാദാജി ധുനിവാലെ എന്ന പുണ്യ പുരുഷന്‍ വസിച്ചിരുന്ന ആശ്രമത്തിന് സമീപമാണ് സമീപമാണ് ഭവാനി മാതാവിന്‍റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വനവാസക്കാലത്ത് ശ്രീരാമന്‍ ഇവിടെ വന്ന് ദേവിയെ പൂജിച്ചിരുന്നതായി വിശ്വാസമുണ്ട്. ഒന്‍പത് ദിവസം ശ്രീരാമന്‍ ഇവിടെ പ്രായശ്ചിത്ത കര്‍മ്മങ്ങള്‍ നിര്‍വഹിച്ചിരുന്നുവത്രേ.

ഇപ്പോഴും ഈ ഒന്‍പത് ദിവസങ്ങളില്‍ ഭവാനീ ദേവിയെ ദര്‍ശിക്കാന്‍ ആയിരങ്ങളാണ് വന്നെത്തുന്നത്. ശ്രീകോവിലിനകം വെള്ളിയില്‍ തീര്‍ത്തിരിക്കുന്നു. ദേവിയുടെ കിരീടവും കുടയും വെള്ളിയില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. മുന്‍പ് ഭവാനി മാതാവിനെ ഭക്തര്‍ നകതി (പരന്ന മൂക്ക്) എന്നാണ് സംബോധന ചെയ്തിരുന്നത്. ദാദാജി ധുനിവാലെയുടെ പ്രേരണയാലാണ് ജനങ്ങള്‍ ഭവാനി മാതാവെന്ന് ദേവിയെ വിളിച്ച് തുടങ്ങിയത്.

ക്ഷേത്ര പരിസരം അതിമനോഹരവും മന്ത്രങ്ങളാല്‍ മുഖരിദവുമാണ്. കവാടത്തിലെ സ്തംഭങ്ങള്‍ ശംഖിന്‍റെ ആകൃതിയിലുള്ളതാണ്. വലിയ ഒരു ദീപസ്തംഭം ക്ഷേത്ര പരിസരത്തുണ്ട്. ശംഖിന്‍റെ ആകൃതിയിലാണ് ദീപങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്.

ഭവാനി ദേവിയുടെ ക്ഷേത്രത്തിന് സമീപം തന്നെ ശ്രീരാമന്‍റെ ക്ഷേത്രവുമുണ്ട്. തുല്‍ജേശ്വര്‍ ഹനുമാന്‍ ക്ഷേത്രവും തുല്‍ജേശ്വര്‍ മഹാദേവ ക്ഷേത്രവും അടുത്ത് തന്നെയാണ്. ക്ഷേത്രത്തിലെ ദേവീ ദേവന്മാരുടെ വിഗ്രഹങ്ങള്‍ വളരെ മനോഹരമാണ്. നിമന്ദ് പ്രദേശത്ത് ഭക്തമനസുകളില്‍ ആനന്ദം നിറച്ച് കൊണ്ട് ഭവാനി മാതാവിന്‍റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഭവാനി മാതാവിന് മുന്നില്‍ സര്‍വതും സമര്‍പ്പിക്കുന്നവരുടെ എല്ലാ അഭീഷ്ടങ്ങളും സാധിക്കുമെന്നാണ്
WDWD
വിശ്വാസം.


എത്താനുള്ള മാര്‍ഗ്ഗം

ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളില്‍ നിന്നും ഖാണ്ഡുവയിലേക്ക് റോഡ്, റെയില്‍, വ്യോമമാര്‍ഗ്ഗം എത്താം. ദേവി അഹില്യ ആണ് ഏറ്റവും അടുത്ത വിമാനത്താവളം. ഇന്‍ഡോറില്‍ നിന്നും 140 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.

WEBDUNIA|
ഫോട്ടോഗാലറി കാണുക


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :