1. ആത്മീയം
  2. തീര്‍ത്ഥാടനം
  3. പുണ്യയാത്ര
  4. Sabarimala Festival Ayyappan

മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

Sabarimala
മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കുന്നത്.
 
അതേസമയം നിലവിലെ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ കാലവധി ഇന്ന് അവസാനിക്കുകയും ശബരിമലയിലെയും മാളികപ്പുറത്തേയും പുതിയ മേല്‍ശാന്തിമാരായ കെ ജയരാമന്‍ നമ്പൂതിരിയുടെയും ഹരിഹരന്‍ നമ്പൂതിരിയുടേയും സ്ഥാനരോഹണവും ഇന്ന് നടക്കുകയും ചെയ്യും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഈമാസം വിശാഖം നക്ഷത്രക്കാര്‍ക്ക് എങ്ങനെ