ന്യൂയോര്‍ക്കില്‍ നിന്ന് തുടങ്ങിയ ഈ കൃഷ്ണ ഭക്തിയുടെ അലകള്‍ ലോകത്തിന്‍റെ മുക്കിലും മൂലയിലും വരെ എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഹരേ രാമ-ഹരേ കൃഷ്ണ മന്ത്രത്തിന്‍റെ പ്രതിധ്വനി മിക്കരാജ്യങ്ങളിലും ചെന്നെത്തിയിരിക്കുന്നു. ഈ പ്രസ്ഥാനം ജനങ്ങള്‍ക്ക് ഭക്തിയുടെയും വിശ്വാസത്തിന്‍റെയും പ്രതീകമാണ്. ഇസ്കോണിലൂടെ ശാന്തി ലഭിച്ച അനേകം ഭക്തരുണ്ട്. ഭഗവദ് ഗീതയുടെ വഴി തെരഞ്ഞെടുത്ത് ശാന്തി നേടുന്ന ഭക്തര്‍ താഴെ പറയുന്ന കാര്യങ്ങളില്‍ നിന്ന് വ്യതിചലിക്കില്ല:
മത്സ്യവും മാംസവും ഉള്ളിയും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കും.
ലഹരി, ചൂതാട്ടം, അവിഹിത ലൈംഗിക ബന്ധം ഇവ വര്‍ജ്ജിക്കും. ദിവസവും ഒരു മണിക്കൂര്‍ വീതം ഭഗവദ്ഗീതയും പുരാണങ്ങളും പഠിക്കും.
‘ഹരേ രാമ ഹരേ കൃഷ്ണ’ മന്ത്രം പറഞ്ഞിരിക്കുന്ന അത്രയും തവണ ഉരുക്കഴിക്കും.
ഭഗവാന്‍ കൃഷ്ണന്‍ വിദ്യ അഭ്യസിച്ച സ്ഥലമാണ് ഉജ്ജൈന്‍. 2006 ല്‍ പണികഴിപ്പിച്ച ഇവിടത്തെ ‘ഇസ്കോണ്‍’ ക്ഷേത്രം പ്രശസ്തമാണ്. ക്ഷേത്രത്തിലെ രാധാകൃഷ്ണ വിഗ്രഹം അതിമോഹനവും അത്യാകര്‍ഷകവുമാണ്. ഇസ്കോണ്‍ സ്ഥാപകനായ പ്രഭുപാദന്‍റെ പ്രതിമയും ഇവിടത്തെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. എല്ലാ ഇസ്കോണ്‍ ക്ഷേത്രങ്ങളിലെ പോലെ ഇവിടെയും ഒരു മനോഹരമായ തുളസീവനമുണ്ട്. ഭഗവാന്‍ ശ്രീകൃഷ്ണന് മാല കെട്ടാനായി ഇവിടെ നിന്നാണ് തുളസിയില ശേഖരിക്കുന്നത്.
FILE
WD
ഈ ക്ഷേത്രത്തിന് സ്വന്തം ധര്‍മ്മശാലയുണ്ട്. ഭക്തര്‍ക്ക് ഇസ്കോണിന്‍റെ ലോകത്തില്‍ എവിടെയുമുള്ള ധര്‍മ്മശാലകളില്‍ രണ്ട് ദിവസം തങ്ങാനുള്ള സൌകര്യവും ഒരുക്കിയിരിക്കുന്നു. ഈ ദിനങ്ങളില്‍ ഭക്തര്‍ക്ക് സസ്യാഹാരം മാത്രമേ നല്‍കുകയുള്ളൂ.
ഒരേ രീതിയിലുള്ള നിര്‍മ്മിതിയും അകത്തളങ്ങളും ഇസ്കോണ്‍ ക്ഷേത്രങ്ങളുടെ പ്രത്യേകതയാണ്. ഭക്തരെ കൃഷ്ണ ഭക്തിയുടെ ബന്ധനത്തിലാക്കുന്ന ലോകമെമ്പാടുമുള്ള ഇസ്കോണ്‍ ക്ഷേത്രങ്ങളുമായി ഭക്തര്‍ക്ക് ആത്മ ബന്ധം തോന്നുക സാധാരണമത്രേ.