ധനികയായിരുന്ന ദേവുബായിക്ക് കുട്ടികളില്ലായിരുന്നു. സന്താന സൌഭാഗ്യത്തിന് ഗണേശ പൂജ ഫലം നല്‍കുമെന്ന് അറിഞ്ഞ ദേവുബായി അകമഴിഞ്ഞ് ഗണേശനെ പൂജിക്കുകയും സന്താനം പിറന്നാല്‍ ഗണേശന് ക്ഷേത്രം നിര്‍മ്മിച്ച് നല്‍കാമെന്ന് നേരുകയും ചെയ്തു. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഈ അവസരത്തില്‍ ദേവുബായിയുടെ ഭര്‍ത്താവ് മരണമടഞ്ഞു. എന്നാല്‍, ദേവുബായി ഗണേശ ഭക്തി മുറുകെ പിടിക്കുകയാണ് ചെയ്തത്. നേര്‍ന്നത് പോലെ ഗണേശ ക്ഷേത്രം നിര്‍മ്മിക്കാന്‍ ദേവുബായി തീരുമാനിച്ചു.
തന്‍റെ വീട്ടിലെ കലണ്ടറില്‍ കാണുന്ന രീതിയിലുള്ള ഗണേശ വിഗ്രഹം നിര്‍മ്മിക്കാനായിരുന്നു തീരുമാനം. മുംബൈ വാക്കേശ്വരിലെ 500 വര്‍ഷം പഴക്കമുള്ള ബന്‍ഗംഗ വിഗ്രഹത്തിന്‍റെ ചിത്രമായിരുന്നു കലണ്ടറില്‍ ഉണ്ടായിരുന്നത്.
ദേവു ബായിക്ക് സന്താന ഭാഗ്യമുണ്ടായില്ല എന്നാല്‍, ഗണേശനെ ഭജിക്കുന്ന സന്താനമില്ലാത്ത സ്ത്രീകള്‍ക്ക് ആ ഭാഗ്യം സിദ്ധിക്കാന്‍ വേണ്ടി അവര്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു. ഈ പ്രാര്‍ത്ഥന ഗണേശന്‍ ചെവിക്കൊണ്ടു എന്ന് തന്നെ കരുതണം. ഈ ക്ഷേത്രത്തില്‍ ആഗ്രഹ സാധ്യത്തിനായി ആയിരങ്ങളാണ് വരുന്നത്.അതിനാല്‍, മറാത്തിയില്‍ സിദ്ധിവിനായകനെ ‘നവസാച്ച ഗണപതി’ അഥവ ‘നവശാലപവനര ഗണപതി’ (പ്രാര്‍ത്ഥിച്ചാല്‍ ഫലം നല്‍കുന്നവന്‍)എന്നും വിളിക്കുന്നു.
FILE
WD
യാത്ര
വ്യാപാര തലസ്ഥാനമായ മുംബൈയിലേക്ക് രാജ്യത്തിന്‍റെ ഇതര ഭാഗങ്ങളില്‍ നിന്ന് റോഡ്, വ്യോമ, റയില്‍ മാര്‍ഗ്ഗേണ എത്തിച്ചേരാന്‍ എളുപ്പമാണ്.
താമസം
WEBDUNIA|
ക്ഷേത്രത്തിന്‍റെ വക ധര്‍മ്മശാലകള്‍ ഉണ്ട്. എന്നാല്‍, ഏത് ബജറ്റിലും ഒതുങ്ങുന്ന താമസ സൌകര്യം അടുത്ത് തന്നെ ലഭ്യമാണ്.