ഇത്തവണയും അത്തം പത്തിനല്ല തിരുവോണം !

രേണുക വേണു| Last Modified വ്യാഴം, 22 ജൂലൈ 2021 (11:39 IST)

'അത്തം പത്തിന് പൊന്നോണം' എന്നാണ് നമ്മളൊക്കെ കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്നത്. അതായത് അത്തം കഴിഞ്ഞുവരുന്ന പത്താം ദിവസമാണ് തിരുവോണം. എന്നാല്‍, പലപ്പോഴും അത്തം പത്തിനല്ല തിരുവോണം വരുന്നത്. ഇത്തവണയും അങ്ങനെയാണ്. ഓഗസ്റ്റ് മാസത്തിലാണ് ഇത്തവണ തിരുവോണം. ഓഗസ്റ്റ് 13 നാണ് ഇത്തവണ അത്തം. ഓഗസ്റ്റ് 21 ന് തിരുവോണവും. അതായത് അത്തം കഴിഞ്ഞ് ഒന്‍പതാം ദിവസമാണ് ഇത്തവണ തിരുവോണം. അത്തത്തിനു ശേഷമുള്ള ചിത്തിര, ചോതി എന്നീ നാളുകള്‍ ഒരു ദിവസം വരുന്നതുകൊണ്ടാണ് ഇത്തവണ അത്തം ഒന്‍പതിന് തിരുവോണം വരുന്നത്. ഓഗസ്റ്റ് 14 നാണ് ഇത്തവണ ചിത്തിര, ചോതി എന്നീ നാളുകള്‍ ഒരുമിച്ച് വരുന്നത്. വിനാഴിക കണക്ക് പ്രകാരമാണ് രണ്ട് നാളുകള്‍ ഒരേ ദിവസം എത്തുന്നത്. നേരത്തെയും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. 2018 ലെ തിരുവോണം അത്തം കഴിഞ്ഞ് പതിനൊന്നാം ദിവസമായിരുന്നു. 2018 ന് മുന്‍പുള്ള തുടര്‍ച്ചയായ നാല് വര്‍ഷം അത്തം ഒന്‍പതിനായിരുന്നു തിരുവോണം.

തുടര്‍ച്ചയായി അഞ്ച് ദിവസം അവധി

തുടര്‍ച്ചയായി അഞ്ച് ദിവസം അവധിയും ഇത്തവണ ഓഗസ്റ്റ് മാസത്തിലുണ്ട്. ഓഗസ്റ്റ് 13 നാണ് ഇത്തവണ അത്തം. ഓഗസ്റ്റ് 21 ശനിയാഴ്ചയാണ് തിരുവോണം. ഓഗസ്റ്റ് 20 ന് ഒന്നാം ഓണം. ഓഗസ്റ്റ് 22 ന് മൂന്നാം ഓണവും ഓഗസ്റ്റ് 23 ന് നാലാം ഓണവും ആഘോഷിക്കുന്നു. ഇത്തവണ ഓഗസ്റ്റ് മാസത്തില്‍ തുടര്‍ച്ചയായി അഞ്ച് ദിവസം പൊതു അവധിയാണ്. ഞായറാഴ്ച അടക്കമാണ് ഈ അഞ്ച് അവധി. ഓഗസ്റ്റ് 19 വ്യാഴാഴ്ച മുഹറം ആണ്. ഓഗസ്റ്റ് 19, 20, 21, 22, 23 തിയതികളില്‍ തുടര്‍ച്ചയായി ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഓഗസ്റ്റ് 20 മുതല്‍ 22 വരെ ഓണം പ്രമാണിച്ചുള്ള അവധിയാണ്. ഓഗസ്റ്റ് 23 നാലാം ഓണത്തിന്റെ അന്ന് തന്നെയാണ് ഇത്തവണ ശ്രീനാരായണ ഗുരു ജയന്തിയും വരുന്നത്. അന്നും ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഓഗസ്റ്റ് 22 മൂന്നാം ഓണം ഞായറാഴ്ചയാണ് വരുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :