സംസ്ഥാനത്ത് ഓണക്കിറ്റുകളുടെ വിതരണം ഓഗസ്റ്റ് ഒന്നുമുതല്‍; 17 വിഭവങ്ങള്‍

ശ്രീനു എസ്| Last Modified വ്യാഴം, 15 ജൂലൈ 2021 (09:32 IST)
സംസ്ഥാനത്ത് ഓണക്കിറ്റുകളുടെ വിതരണം ഓഗസ്റ്റ് ഒന്നുമുതല്‍ ആരംഭിക്കും. സപ്ലൈക്കോ വഴിയാണ് കിറ്റുകള്‍ നല്‍കുന്നത്. ഇത്തവണത്തെ സ്‌പെഷ്യല്‍ കിറ്റില്‍ 17 വിഭവങ്ങളാണ് ഉള്ളത്. കുട്ടകള്‍ക്കായി ക്രീം ബിസ്‌ക്കറ്റ് ഉള്‍പ്പെടെ പായസത്തിനുള്ള സാധനങ്ങളും ഉണ്ടാകും.

86 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് ലഭിക്കുന്നത്. ഓഗസ്റ്റ് 18 മുന്‍പ് കിറ്റുകള്‍ വിതരണം ചെയ്യുന്നത് പൂര്‍ത്തിയാക്കും. ഒരുകിറ്റ് 469 രൂപ വച്ച് മുഴുവന്‍ കിറ്റുകള്‍ക്കും 408 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :