പായസത്തിന് സേമിയ, കുട്ടികള്‍ക്ക് 20 മിഠായി; സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ കൂടുതല്‍ വിഭവങ്ങള്‍

രേണുക വേണു| Last Modified വെള്ളി, 9 ജൂലൈ 2021 (15:51 IST)

കോവിഡ് മഹാമാരിക്കാലത്ത് മലയാളികള്‍ ആഘോഷിക്കാന്‍ പോകുന്ന രണ്ടാമത്തെ ഓണമാണ് വരുന്നത്. ഇത്തവണ ഓഗസ്റ്റ് 21 നാണ് ഓണം. ദുരിതകാലത്തും ഒരു കുറവുമില്ലാതെ മലയാളികള്‍ ഓണം ആഘോഷിക്കാന്‍ പ്രത്യേക കിറ്റ് നല്‍കുകയാണ് ഇത്തവണ സര്‍ക്കാര്‍. കേരളത്തിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കെല്ലാം ഇത്തവണത്തെ ഓണക്കിറ്റ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 444.50 രൂപ യുടെ സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് കിറ്റ്. 13 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്.

കിറ്റിലുള്ള സാധനങ്ങള്‍ ഇതെല്ലാം

1. സേമിയ (18 രൂപയുടെ ഒരു കവര്‍)

2. മിഠായി ( 20 എണ്ണം ഒരു രൂപ വീതം വിലയുള്ളത്)

3. ഗോതമ്പ് നുറുക്ക് / ആട്ട ( ഒരു കിലോ, വില 43 രൂപ)

4. വെളിച്ചെണ്ണ/ തവിടെണ്ണ ( അരലിറ്റര്‍ 106 രൂപ)

5. പഞ്ചസാര (ഒരു കിലോ ,വില 39 രൂപ)

6. തേയില (100 ഗ്രാം 26.50 രുപ)

7. സാമ്പാര്‍ പൊടി ( 100 ഗ്രാം 28 രൂപ)

8. മുളക് പൊടി ( 100 ഗ്രാം വില 25 രൂപ)

9. മല്ലിപ്പൊടി (100 ഗ്രാം വില 17 രൂപ)

10. മഞ്ഞള്‍പ്പൊടി (100 ഗ്രാം വില 18 രൂപ)

11. ചെറുപയര്‍/ വന്‍പയര്‍ (അരക്കിലോ 44 രൂപ)

12. ശബരി വാഷിങ് സോപ്പ് ( 22 രൂപ വിലയുള്ളത് ഒന്ന്)

13. ശബരി ബാത്ത് സോപ്പ് ( 21 രൂപ വിലയുള്ളത് ഒന്ന്)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :