നാളെ ഗുരുവായൂര്‍ ഏകാദശി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 22 നവം‌ബര്‍ 2023 (11:32 IST)
നാളെ ഗുരുവായൂര്‍ ഏകാദശി. ഇന്ന് ദശമി വിളക്കിനായി പുലര്‍ച്ചെ മൂന്നിന് നട തുറന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ എട്ടുവരെ പൂജ, ദീപാരാധന എന്നിവയ്ക്കല്ലാതെ നട അടയ്ക്കില്ല. ഇതോടെ നീണ്ട 53 മണിക്കൂര്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരം ലഭിക്കും.

നാളെ രാവിലെ ആറുമണി മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാകും വിഐപി ദര്‍ശനം. പ്രദക്ഷിണം, ചോറൂണ് എന്നിവയ്ക്കു ശേഷം ദര്‍ശനം അനുവദിക്കില്ല. പ്രാദേശികം, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കുള്ള ക്യൂ രാവിലെ അഞ്ചിന് അവസാനിപ്പിക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :