കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 22 നവംബര്‍ 2023 (11:11 IST)
തൃഷയോട് മാപ്പ് പറയാനില്ലെന്ന നിലപാടിൽ തന്നെ ഉറച്ച് നടൻ മൻസൂർ അലി ഖാൻ. കോളിവുഡിലെ താര സംഘടനയായ നടികർ തിലകം തന്നെ അപമാനിക്കുകയാണ് ചെയ്തതെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും നടൻ പറയുന്നു. പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ്
മൻസൂർ ഇക്കാര്യത്തെ കുറിച്ച് കൂടി പറഞ്ഞത്.
ലോകേഷ് കനകരാജ് പ്രസ്താവന ഇറക്കിയതിലും നിരാശയുണ്ടെന്നും തന്നോട് സംസാരിക്കാതെയാണ് അത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇനി നായകനായി അഭിനയിക്കാൻ ആണെങ്കിൽ മാത്രമേ ലോകേഷിനൊപ്പം സിനിമ ചെയ്യുകയുള്ളുവെന്നും മൻസൂർ കൂട്ടിച്ചേർത്തു.
തൃഷയ്‌ക്കെതിരെ നടത്തിയ ലൈംഗിക പരാമർശത്തിൽ നടനെതിരെ ചെന്നൈ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള പരാമർശം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മൻസൂർ അലിഖാനെതിരെ കേസെടുക്കുവാനായി ദേശീയ വനിതാ കമ്മീഷൻ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു.