ശബരിമല ദര്‍ശനത്തിന് എത്തിയ 63 കാരി ഹൃദയാഘാതം മൂലം മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 22 നവം‌ബര്‍ 2023 (11:24 IST)
ദര്‍ശനത്തിന് എത്തിയ 63 കാരി ഹൃദയാഘാതം മൂലം മരിച്ചു. പട്ടാമ്പി സ്വദേശി തെക്ക വാവന്നൂര്‍ കോരം കുമരത്ത് മണ്ണില്‍ വീട്ടില്‍ സേതുമാധവന്റെ ഭാര്യ ഇന്ദിര ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെ ഉറക്കം ഉണര്‍ന്ന് സന്നിധാനത്തേക്ക് പോകാന്‍ ഒരുങ്ങവേ ഇന്ദിര കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍തന്നെ സന്നിധാനം ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മേല്‍ നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടുപോയി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :