ചെറുപ്പക്കാരന്‍ കീശയില്‍ നിന്ന് തന്റെ വിസിറ്റിംഗ് കാര്‍ഡെടുത്ത് ശാസ്ത്രജ്ഞന് നേരെ നീട്ടി. ആ കാര്‍ഡില്‍ എഴുതിയിരുന്ന പേര് കണ്ട് ശാസ്ത്രജ്ഞന്‍ ഞെട്ടിപ്പോയി. ലോകമാരാധിക്കുന്ന, അനേകം കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുള്ള ‘തോമസ് ആല്‍വാ എഡിസണ്‍’ ആയിരുന്നു ആ ചെറുപ്പക്കാരന്‍. നെറ്റിയിലെ വിയര്‍പ്പ് തുടച്ചുകൊണ്ട് എഡിസണോട് ആ ശാസ്ത്രജ്ഞന്‍ പറഞ്ഞു, “ക്ഷമിക്കണേ! ആളറിയാതെ പറ്റിപ്പോയതാണ്. സത്യത്തില്‍, ഞാന്‍ നിങ്ങളോടാണ് അപ്പോയിന്റ്‌മെന്റ് വാങ്ങേണ്ടത്!”
“എപ്പോള്‍ വേണമെങ്കിലും എന്റെ ലാബില്‍ വരാം” എന്ന് പറഞ്ഞുകൊണ്ട് തൊട്ടടുത്ത സ്റ്റേഷനില്‍ എഡിസണ്‍ ഇറങ്ങിപ്പോയി. കയ്യില്‍ എഡിസന്റെ കാര്‍ഡും വച്ച് അസ്തപ്രജ്ഞനായി നോക്കിനില്‍ക്കാനേ ശാസ്ത്രജ്ഞന് കഴിഞ്ഞുള്ളൂ. എന്തായാലും, ഒരു ദിവസം, എഡിസന്റെ ലാബിലേക്ക് ഈ ശാസ്ത്രജ്ഞന്‍ പോവുക തന്നെ ചെയ്തു.
എഡിസന്റെ ലാബില്‍ ‘സൌരയൂഥ’ത്തിന്റെ ഒരു വലിയ മോഡല്‍ ഉണ്ടായിരുന്നു. ഇത് കണ്ടതും ശാസ്ത്രജ്ഞന്‍ ‘എന്ത് ഭംഗിയുള്ള മോഡല്‍? ആരാണിത് ഉണ്ടാക്കിയത്? ഇത്രയും വിശദമായി ഈ മോഡല്‍ ഉണ്ടാക്കണമെങ്കില്‍ എത്ര പേര്‍ പണിയെടുത്തുകാണും? ഭാഗങ്ങളൊക്കെ എങ്ങനെ സംഘടിപ്പിച്ചു’ എന്ന് ചോദിച്ചു. ചിരിച്ചുകൊണ്ട് എഡിസണ്‍ പറഞ്ഞു, “അതൊരു വലിയ സംഭവം ഒന്നുമല്ല. ഒരു ദിവസം ഞാന്‍ ലാബ് തുറന്നുനോക്കി. അപ്പോളതാ ഈ മോഡല്‍ ഇവിടെയിരിക്കുന്നു!”
WEBDUNIA|
അടുത്ത പേജില്‍ വായിക്കുക “മോഡലിന്റെ പിന്നിലെ യുക്തി”