സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ആത്മകഥ പുറത്തിറങ്ങുന്നു. ഒട്ടേറെ അപൂര്‍വതകളോടെയാണ് ആത്മകഥ വരുന്നത്. രജനിയുടെ അറുപത്തിരണ്ടാം പിറന്നാള്‍ ദിനമായ 12.12.12 എന്ന അപൂര്‍വദിനത്തിലാണ് ആത്മകഥയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങുക.
രജനി ഇത്രയും കാലം മനസ്സില്‍ സൂക്ഷിച്ച കാര്യങ്ങള്‍, ജീവിതത്തിലെ രസകരമായ സംഭവങ്ങള്‍, അപൂര്‍വ ചിത്രങ്ങള്‍ എന്നിവയെല്ലാം ആത്മകഥയിലുണ്ടാകും. അദ്ദേഹത്തിന്റെ സിനിമാപ്രവേശനം മുതല്‍ ഏറ്റവും പുതിയ ചിത്രമായ ‘റാണ‘ വരെയുള്ള കാലത്തിലൂടെ ആത്മകഥ കടന്നുപോകും. വ്യക്തിജീവിതത്തോടൊപ്പം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതവും പുസ്തകത്തിലുണ്ടാവും.
പെന്‍ഗ്വിന്‍ ബുക്സ് ഇന്ത്യയാണ് ആത്മകഥയുടെ പ്രസാധകര്‍.