കൂട്ടപ്രാര്‍ത്ഥനയ്ക്ക് കളക്ടറുടെ അനുമതി വേണം: കോടതി

കൊച്ചി| WEBDUNIA|
PRO
PRO
ക്രിസ്ത്യന്‍ സംഘടനകള്‍ വീടുകളില്‍ കൂട്ടപ്രാര്‍ത്ഥന നടത്തുന്നതിന് ജില്ലാ കളക്ടറില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇത്തരത്തിലുള്ള കൂട്ട പ്രാര്‍ത്ഥനകള്‍ അയല്‍‌വാസികള്‍ക്ക് ശല്യമാകുന്നുവെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ചില ക്രിസ്ത്യന്‍ സംഘടന നേതാക്കളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തിയിരുന്നു. ഇതിനെതിരെ സംഘടന നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.

പൊലീസ് മതവിശ്വാസത്തില്‍ കടന്നുകയറുന്നു എന്നാരോപിച്ചാണ് സംഘടനകള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ പൊതുജനങ്ങളുടെയും അയല്‍വാസികളുടെയും പരാതിയെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കുക മാത്രമെ ചെയ്തുള്ളു എന്ന് പൊലീസ് കോടതിയെ അറിയിച്ചു. കൂട്ടപ്രാര്‍ത്ഥന തടയാന്‍ ശ്രമിച്ചില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു.

കൂട്ടപ്രാര്‍ത്ഥന നടത്താന്‍ കളക്ടറുടെ അനുമതിവേണമെന്ന് പൊലീസ് ഇവരെ അറിയിച്ചിരുന്നു. ഇതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കിയ കോടതി, കളക്ടറില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം പ്രാര്‍ത്ഥന നടത്തുന്നതില്‍ തെറ്റില്ലെന്നും വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :