സിനിമകളില്‍ ‘സൂപ്പര്‍ മാന്‍’ ആയി അഭിനയിച്ചാലും താന്‍ വെറും മനുഷ്യനാണെന്ന് മറ്റുള്ളവരെ ഓര്‍മപ്പെടുത്താന്‍ ഒരു മെയ്ക്കപ്പും ഇല്ലാതെയാണ് രജനീകാന്ത് പുറത്തിറങ്ങാറ്. എന്താണിങ്ങനെ എന്ന് ചോദിച്ചാല്‍ ലോകത്തിലെ കോടാനുകോടി മനുഷ്യരെപ്പോലെ താനും ദൈവസൃഷ്ടിയാണെന്നും തനിക്ക് മാത്രമായി ഒരു പ്രത്യേകതയും ഇല്ലെന്നും രജനീകാന്ത് പറയും.
കൊമേഴ്സ്യല്‍ സിനിമകളില്‍ ‘സൂപ്പര്‍ ഡയലോഗ്’ അടിക്കുകയും ‘ഡപ്പാംകുത്ത്’ നൃത്തമാടുകയും ചെയ്യുന്ന രജനീകാന്ത് നല്ലൊരു ആത്മീയ പ്രഭാഷകന്‍ ആണെന്ന് എത്രപേര്‍ക്കറിയാം? പ്രശസ്ത തമിഴ് സാഹിത്യകാരനായ എസ് രാമകൃഷ്ണനെ ആദരിക്കാന്‍ ‘ഉയിര്‍മെയ്’ പബ്ലിക്കേഷന്‍സ് നടത്തിയ ചടങ്ങില്‍ വച്ച് രജനീകാന്ത് ഒരു ആത്മീയ പ്രഭാഷണം നടത്തുകയുണ്ടായി. കാനഡായില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ചാണ് ദൈവം ഉണ്ടോ എന്ന വിഷയത്തെ അധികരിച്ച് രജനീകാന്ത് പ്രഭാഷണം നടത്തിയത്.
“ദൈവം ഉണ്ടോ ഇല്ലയോ എന്ന തര്‍ക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പുരാണങ്ങള്‍ എടുത്തുനോക്കൂ. വസിഷ്ഠനും വിശ്വാമിത്രനും ഈ തര്‍ക്കത്തിന്റെ ഇരു തലയ്ക്കല്‍ നിന്നവരാണ്. കൈലാസം, വൈകുണ്ഡം, വേദങ്ങള്‍ എന്നിങ്ങനെ പോകുന്നയാളാണ് വസിഷ്ഠന്‍. എന്നാല്‍ വിശ്വാമിത്രനാകട്ടെ പഞ്ചഭൂതങ്ങളില്‍ മാത്രം വിശ്വസിക്കുന്ന അഘോരിയും! അതായത്, പുരാണ കാലഘട്ടത്തില്‍ തന്നെ ദൈവം ഉണ്ടയോ ഇല്ലയോ എന്ന തര്‍ക്കം നിലനിന്നിരുന്നു എന്നാണര്‍ത്ഥം!”
അടുത്ത പേജില്‍ വായിക്കുക “ദൈവമുണ്ടോ, രജനി പറഞ്ഞതെന്ത്?”