ഒമ്പത് പെണ്‍കുട്ടികള്‍ സമൂഹവിവാഹത്തില്‍ സുമംഗലികളായി

ചെമ്പഴന്തി| WEBDUNIA| Last Modified തിങ്കള്‍, 26 ഓഗസ്റ്റ് 2013 (17:14 IST)
PRO
ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരുദേവന്‍റെ ജന്മഗൃഹത്തിനടുത്ത് വച്ച് കഴിഞ്ഞ ദിവസം 9 പെണ്‍കുട്ടികള്‍ക്ക് സുമംഗലികളായി. എസ്എന്‍ഡിപി അബുദാബി യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ അവരുടെ തന്നെ ധനസഹായത്താലാണ്‌ ഇവര്‍ക്ക് ഈ ഭാഗ്യം ലഭിച്ചത്.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ എന്നിവര്‍ക്കൊപ്പം സമൂഹത്തിലെ വിവിധ തലത്തിലുള്ള പ്രമുഖര്‍ മംഗള കര്‍മ്മത്തില്‍ പങ്കെടുത്തു.

സ്വാമി പ്രകാശാനന്ദ മുഖ്യകാര്‍മ്മികത്വം നടത്തിയ വിവാഹ ചടങ്ങ് ഉദ്ഘാടനം ചെയ്തത് വെള്ളാപ്പള്ളി നടേശനാണ്‌. ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി അരൂപാനന്ദ കാര്‍മ്മികത്വത്തില്‍ പങ്കെടുത്തു. സമൂഹ വിവാഹത്തിനായി നിരവധി പേരില്‍ നിന്ന് അപേക്ഷ സ്വീകരിച്ച ശേഷം ഇതില്‍ നിന്ന് 25 പേരെ താത്കാലികമായി തെരഞ്ഞെടുത്ത ശേഷം അവസാന ലിസ്റ്റില്‍ 9 പേര്‍ക്കാണ്‌ എത്താനായത്.

വധുവിന്‌ 5 പവന്‍ സ്വര്‍ണ്ണാഭരണവും വിവാഹ സമ്മാനമായി 5000 രൂപയും മന്ത്രകോടിയും നല്‍കി. സമൂഹ വിവാഹത്തില്‍ പങ്കെടുത്ത 2000 പേര്‍ക്ക് സദ്യയും നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :