ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം മൂന്ന് ഭാഷകളില്‍ പുറത്തിറങ്ങുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 17 ജൂലൈ 2013 (15:01 IST)
PRO
ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്ര പരിഭാഷാ പരമ്പരയിലെ ആദ്യ മൂന്നു പുസ്‌തകങ്ങള്‍ അടുത്ത മാസം പുറത്തിറങ്ങുന്നു. തമിഴ്‌, തെലുങ്ക്‌, കന്നഡ ഭാഷകളിലാണ് ഗുരുവിന്റെ ജീവചരിത്രം പുറത്തിറങ്ങുന്നതെന്ന് പിടി തോമസ്‌ എംപി അറിയിച്ചു.

ശ്രീനാരായണ ജയന്തിയോടനുബന്ധിച്ചായിരിക്കും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2009ല്‍ പിടി. തോമസ്‌ പാര്‍ലമെന്റില്‍ ഗുരുവിന്റെ ജീവചരിത്രം 24 ഭാഷകളിലേക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിച്ച പ്രധാനമന്ത്രി കേന്ദ്ര സാഹിത്യ അക്കാദമിയെ പരിഭാഷപ്പെടുത്തുന്നതിന് ചുമതലപ്പെടുത്തുകയായിരുന്നു.

ഗുജറാത്തി, ഹിന്ദി, കശ്മീരി, ഇംഗിഷ്‌, ബംഗാളി, ബോഡോ, മറാഠി, ഒഡിയ, സിന്ധി ഭാഷകളിലേക്കും ജീവ ചരിത്രം പരിഭാഷപ്പെടുത്തുന്നുണ്ട്. ഇംഗിഷ്‌, ഹിന്ദി പുസ്‌തകങ്ങള്‍ പുറത്തുവന്ന ശേഷമായിരിക്കും മറ്റു ഭാഷകളിലേക്കുള്ള പരിനടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :