മുസ്ലീങ്ങളുടെ സഹായത്തോടെ ഹിന്ദുക്ഷേത്രം നിര്‍മ്മിച്ചു

പാറ്റ്‌ന| WEBDUNIA| Last Modified ഞായര്‍, 5 ഫെബ്രുവരി 2012 (18:11 IST)
മതസൗഹാര്‍ദ്ദത്തിന് ഇന്ത്യയില്‍ നിന്ന് ഇതാ ഒരു ഉജ്വലമാതൃക. ബീഹാറിലെ ഗയയില്‍ ഒരുങ്ങിയ ദുര്‍ഗ്ഗാദേവി ക്ഷേത്രം മുസ്ലീങ്ങളുടെ സഹാ‍യത്തോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ക്ഷേത്ര നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം നല്‍കി എന്ന് മാത്രമല്ല, നിര്‍മാണപ്രവര്‍ത്തനങ്ങളിലും മുസ്ലീങ്ങള്‍ പങ്കാളികളായി. 2010-ലാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്. തുടര്‍ന്ന് ഹിന്ദുക്കളും മുസ്ലീങ്ങളും ചേര്‍ന്ന് നിര്‍മ്മാണത്തിനുള്ള പണം സമാഹരിച്ചു. മുസ്ലീം മതവിശ്വാസികള്‍ മാത്രം ഏകദേശം അഞ്ചു ലക്ഷത്തോളം രൂപ നല്‍കുകയും ചെയ്തു.

റെയില്‍‌വേ സ്റ്റേഷന് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുസ്ലീം മതവിശ്വാസികളില്‍ ഏറെയും റെയില്‍‌വേ ജീവനക്കാരാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :