ക്ഷേത്രക്കുളത്തില്‍ വൃദ്ധമരിച്ച നിലയില്‍

വര്‍ക്കല| WEBDUNIA| Last Modified ശനി, 28 ജനുവരി 2012 (11:02 IST)
ക്ഷേത്രക്കുളത്തില്‍ വൃദ്ധമരിച്ച നിലയില്‍. വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രക്കുളത്തിലാണ് വൃദ്ധമരിച്ച നിലയില്‍ കണ്ടെത്തിയത്. കിളിത്തട്ടുമുക്ക്‌ ചരുവിള പുത്തന്‍വീട്ടില്‍ ലക്ഷ്മി(70)യാണ്‌ മരിച്ചത്‌.

ക്ഷേത്ര ദര്‍ശനത്തിന്‌ പോകുന്നതിനായി കുളിയ്ക്കാനെത്തിയ വൃദ്ധ കാല്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നുവെന്ന്‌ പൊലീസ് അറിയിച്ചു. ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ്‌ മൃതദേഹം പുറത്തെടുത്തത്‌.

ശനിയാഴ്ച രാവിലെ ക്ഷേത്രദര്‍ശനം നടത്താന്‍ എത്തിയതായിരുന്നു ഇവര്‍. വര്‍ക്കല പൊലീസ്‌ മേല്‍നടപടി സ്വീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :