അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് ബി ജെ പി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രകടനപത്രികയിലാണ് പാര്‍ട്ടി ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത്. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണത്തില്‍ 4.5 ശതമാനം ന്യൂനപക്ഷ സംവരണമാക്കിയതിനെ എതിര്‍ക്കുന്ന ബി ജെ പി ആ നടപടി റദ്ദാക്കുമെന്നും പറയുന്നുണ്ട്.
അധികാരത്തില്‍ എത്തിയാല്‍ രാമക്ഷേത്രം പണിയുന്നതിന് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് പ്രകടനപത്രികയിലുണ്ട്. കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ് രാമക്ഷേത്ര നിര്‍മാണം. എന്നാല്‍ വോട്ടുബാങ്ക് രാഷ്ട്രീയമാണ് ക്ഷേത്ര നിര്‍മ്മാണത്തിന് തടസ്സമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സൂര്യപ്രതാപ് ഷാഹി വ്യക്തമാക്കി.
അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് 18,000 രൂപ അലവന്‍സ്, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 1000 രൂപയ്ക്ക് ടാബ്ലറ്റുകള്‍ തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്.
മുതിര്‍ന്ന നേതാക്കളായ ഉമാ ഭാരതി, കല്‍രാജ് മിശ്ര, മുക്താര്‍ അബ്ബാസ് നഖ്‌വി, നരേന്ദ്രസിംഗ് തോബാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.