നിധിശേഖരം: മൂല്യനിര്‍ണയം ഫെബ്രുവരി 17ന് തുടങ്ങും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ശേഖരത്തിന്റെ മൂല്യനിര്‍ണയം ഫെബ്രുവരി 17നോ 18നോ തുടങ്ങാന്‍ കഴിയുമെന്ന്‌ സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധ സമിതി അധ്യക്ഷന്‍ എം വി നായര്‍ അറിയിച്ചു. കോട്ടയ്‌ക്കകം രംഗവിലാസം കൊട്ടാരത്തില്‍ നടന്ന വിദഗ്‌ധ സമിതിയുടെയും മേല്‍നോട്ട സമിതിയുടെയും സംയുക്‌ത യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെല്‍ട്രോണ്‍ ആണ് വിദഗ്ധ പരിശോധനയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ എത്തിക്കുക. മൂല്യനിര്‍ണയത്തിന്‌ മുന്‍പ്‌ മൂന്നു ദിവസം നീളുന്ന ട്രയല്‍ പരിശോധന നടത്തും. ഇത് വിജയിച്ചാല്‍ മൂല്യനിര്‍ണയം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പടെ വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇതുവരെ എന്തൊക്കെ നടപ്പാക്കിയെന്ന് വിലയിരുത്തി ഉടന്‍ സുപ്രീംകോടതിക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. മൂല്യനിര്‍ണയ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന്‌ സി വി ആനന്ദബോസിനെ ഒഴിവാക്കിയതിന് ശേഷം ഇതാദ്യമായിട്ടാണ് ഇത്തരത്തില്‍ യോഗം ചേരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :