ഒരിക്കല്‍ പ്രമുഖനായ ഒരു ശാസ്ത്രജ്ഞന് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. അയാളുടെ എതിര്‍ഭാഗത്ത് ഒരു ചെറുപ്പക്കാരന് ബൈബിളും വായിച്ചുകൊണ്ടിരിക്കുന്നു. ചെറുപ്പക്കാരനോട് ശാസ്ത്രജ്ഞന് ‘എന്താണ് ചെയ്യുന്നത്’ എന്ന് ചോദിച്ചു. ‘ബൈബിള്‍ വായിക്കുന്നു’ എന്നാണ് ചെറുപ്പക്കാരന് മറുപടി പറഞ്ഞത്. ഉടനെ ശാസ്ത്രജ്ഞന് ‘അല്ലല്ല, നിങ്ങള്‍ എന്ത് ജോലിയാണ് നോക്കുന്നത് എന്നാണ് ഞാന്‍ ചോദിച്ചത്’ എന്നായി. ചെറുപ്പക്കാരന് ‘ഞാന്‍ ഒരു സയന്റിസ്റ്റാണ്’ എന്ന് അതിന് മറുപടിയും നല്കി.
“ഓ.. അതുശരി.. സയന്റിസ്റ്റാണല്ലേ? അപ്പോള്‍ വിദ്യാഭ്യാസം ഒക്കെയുണ്ടല്ലോ! എന്നിട്ടും നിങ്ങളീ ബൈബിള്‍ വായിക്കുന്നത് എനിക്ക് മനസിലാകുന്നില്ല. നമ്മള് ജീവിക്കുന്നത് ശാസ്ത്രയുഗത്തിലാണ്. മതം, ദൈവം, ബൈബിള്‍, ക്രിസ്തു എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നാല്‍ നാട് പുരോഗമിക്കില്ല. നിങ്ങള്‍ ഒരു സയന്റിസ്റ്റ് ആയതുകൊണ്ട് പറയുകയാണ്, ഈ ബൈബിളും മതഗ്രന്ഥങ്ങളുമൊക്കെ വായിക്കുന്നത് നിര്‍ത്തി, നാടിന് വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യാന്‍ നോക്കൂ!” ചെറുപ്പക്കാരന് ശാസ്ത്രജ്ഞന് ഉപദേശം നല്കി.
ചെയ്യാന്‍ ശ്രമിക്കാം എന്ന് പറഞ്ഞ ചെറുപ്പക്കാരന് ശാസ്ത്രജ്ഞന് തന്റെ വിസിറ്റ് കാര്‍ഡ് നല്‍കിക്കൊണ്ട് പറഞ്ഞു, “ഇതാണെന്റെ കാര്‍ഡ്. സമയം കിട്ടുമ്പോള്‍ എന്റെ ഓഫീസില്‍ വരൂ. നമുക്ക് ഇതെപ്പറ്റി ഒരല്പം സംസാരിക്കാം.” ചെറുപ്പക്കാരന് ആ കാര്‍ഡ് വാങ്ങിനോക്കിയിട്ട് തന്റെ പോക്കറ്റില്‍ വച്ച് ശാസ്ത്രജ്ഞനെ നോക്കി നന്ദിസൂചകമായി ചിരിച്ചു. ഉടനെ ശാസ്ത്രജ്ഞന്, “ശരി, ഞാന്‍ എന്നെ പരിചയപ്പെടുത്തി. ഇനി നിങ്ങള്‍ ആരെന്ന് പറയൂ” എന്നായി.
WEBDUNIA|
അടുത്ത പേജില്‍ വായിക്കുക “ആരായിരുന്നു ആ ചെറുപ്പക്കാരന്?”