1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Shafi Parambil and Rahul Mamkootathil Rajmohan Unnithan Issue

പുറത്തിറങ്ങാതെ ഷാഫി; എന്തും പറയാൻ തയ്യാറായി ഉണ്ണിത്താൻ, വേണുഗോപാലിനെ സതീശൻ വെട്ടുന്നു

Rajmohan Unnithan, Shafi parambil, Congress, Rajmohan and Shafi
കോൺഗ്രസിലെ ഗ്രൂപ്പ് പോര് അപ്രതീക്ഷിത ട്വിസ്റ്റുകളിലേക്ക്. പ്രബലനെന്ന് എല്ലാവരും കരുതിയിരുന്ന കെ.സി.വേണുഗോപാലിനെ വെട്ടി വി.ഡി.സതീശന്റെ പൂഴിക്കടകൻ. രാജ്‌മോഹൻ ഉണ്ണിത്താനെ ഒപ്പം കൂട്ടി കെ.സി.വേണുഗോപാലിന്റെ നോമിനി ഷാഫി പറമ്പിലിനെ വെട്ടുകയാണ് സതീശൻ ചെയ്തത്. 
 
ഷാഫി കെപിസിസി തലപ്പത്തേക്ക് വരാതിരിക്കാൻ 
 
സണ്ണി ജോസഫിന് പകരം പുതിയ കെപിസിസി അധ്യക്ഷനായി ഷാഫി പറമ്പിലിനെ എത്തിക്കാനാണ് കെ.സി.വേണുഗോപാൽ ശ്രമിച്ചത്. അതിനുള്ള കരുക്കൾ ഡൽഹിയിൽ വെച്ചാണ് നീക്കിയത്. എ ഗ്രൂപ്പിനോട് ചേർന്ന് സതീശനെതിരെ ഹൈക്കമാൻഡിനോട് പരാതിപ്പെട്ടവരിൽ ഷാഫിയുമുണ്ട്. എന്നാൽ ഷാഫി കെപിസിസി അധ്യക്ഷനായി എത്തിയാൽ തനിക്ക് വെല്ലുവിളിയാകുമെന്ന് സതീശൻ ഉറപ്പിച്ചു. ഇതേ തുടർന്നാണ് ഷാഫിയെ അവരോധിക്കാനുള്ള കെ.സി പക്ഷത്തിന്റെ നീക്കത്തിന് സതീശൻ ചെക്ക് വെച്ചത്. 
 
എന്തും പറയും രാജ്‌മോഹൻ 
 
വാ പോയ കോടാലിയെന്നാണ് കോൺഗ്രസുകാർ തന്നെ ഉണ്ണിത്താനെ വിശേഷിപ്പിക്കുന്നത്. മാത്രമല്ല കോൺഗ്രസിലെ പലരുടെയും രഹസ്യങ്ങൾ ഉണ്ണിത്താന് അറിയാം. ഷാഫിയെ പരസ്യമായി സംവാദത്തിന് വെല്ലുവിളിച്ചതും അതുകൊണ്ടാണ്. എറണാകുളത്തെ ഒരു വലിയ കോൺഗ്രസ് നേതാവിന്റെ കുടുംബത്തോട് ഷാഫി എന്തോ നെറികേട് കാണിച്ചിട്ടുണ്ടെന്ന തരത്തിൽ ഉണ്ണിത്താൻ നടത്തിയ പ്രസ്താവന അതിന്റെ ഭാഗമാണ്. തന്നെ ഇനി പ്രകോപിപ്പിച്ചാൽ ഷാഫി പറമ്പിലിനെതിരെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും താൻ തെളിവ് സഹിതം രംഗത്തെത്തുമെന്നാണ് ഉണ്ണിത്താന്റെ ഭീഷണി. 
 
ഒന്നും മിണ്ടാതെ ഷാഫി 

ഇതിനിടെ രാജ്‌മോഹൻ ഉണ്ണിത്താന്റെ വിവാദ പരാമർശങ്ങളിൽ നിന്ന് ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലും ഓടിയൊളിക്കുന്ന കാഴ്ചയും കണ്ടു. 'അദ്ദേഹം എന്റെ പേര് പരാമർശിച്ചതായി ഞാൻ കേട്ടിട്ടില്ല' എന്നാണ് പീഡനക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. ഷാഫിയാകട്ടെ മാധ്യമങ്ങൾക്ക് പിടിതരുന്നുമില്ല. ഉണ്ണിത്താന് മറുപടി നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഷാഫിയുടെ നിലപാട്. മാധ്യമങ്ങൾ ഷാഫിയെ സമീപിച്ചെങ്കിലും പ്രതികരണമില്ല. Also Read: ടൊവിനോയുടെ അമ്മ റോളോ?, അത്ര കഷ്ടപാടൊന്നുമില്ല, അങ്ങനെയൊരു ഓഫർ വന്നാൽ അപ്പോൾ തന്നെ നിരസിക്കും : സ്വാസിക
 
 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ചക്കക്കൊമ്പൻ മിഷൻ പരാജയം; റേഡിയോ കോളർ ഘടിപ്പിക്കാനായില്ല