മുഹമ്മദ് പക്ഷേ, മദീനയില്‍ സ്വീകാര്യനും നായകനുമായി. പ്രബോധകന്‍ മാത്രമാല്ല മദീനയുടെ ഭരണാധികാരിയും ന്യായാധിപനും അദ്ദേഹമായി. ഇതോടെ, മക്കയിലെ എതിര്‍വിഭാഗം അക്രമോത്സുകരായി പലതവണ ഏറ്റുമുട്ടലുകളുണ്ടായി.
ഒടുവില്‍ ഹിജ്റ എട്ടാം വര്‍ഷം ബദര്‍ യുധ്ഹത്തില്‍ പ്രവാചകനും അനുചരരും മക്ക കീഴടക്കി തിരിച്ചെത്തി. ഇതോറ്റേ യാണ് മതമെന്ന നിയയില്‍ ഇസ്ലാം വ്യപകമായി പ്രചരിച്ചത്.
ഒന്നേകാല്‍ ലക്ഷത്തോളം പ്രവാചകന്മാരെ അല്ലാഹു ഭൂമിയിലലേക്ക് അയച്ചു എന്നാണ്ഇസ്ലാമിക വിശ്വാസം.ആദ്യ മനുഷ്യനായ ആദം നബി തന്നെയാണ് ആദ്യ പ്രവാചകനും. തുടര്‍ന്ന്, ഓരോ സമൂഹത്തിനും പ്രവാചകന്മാര്‍ വഴികാട്ടികളായി.
25 പ്രവാചകര്‍ മുര്‍സലുകള്‍ എന്നറിയപ്പെടുന്നു. നൂഹ്, ഇബ്രാഹിം, ഇസ്മാഈല്‍, ഇഷാഖ്, യൂസുഫ്, മൂസ, സുലൈമാന്‍, ഈസ തുടങ്ങിയ പ്രവാചകന്മാരെ ഖുര്‍ആനില്‍ എടുത്തു പറയുന്നുണ്ട്. അല്ലാഹു നിയോഗിച്ച അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി എന്നാണ് ഇസ്ലാമിക വിശ്വാസം..