മുഹമ്മദ് നബിയുടെ പുണ്യ ജീവിതം

WEBDUNIA|
നബിക്ക് ദിവ്യബോധോദയം

മുഹമ്മദിന് 40 വയസ്സുള്‍ലപ്പോല്‍ ഹിറായിലെ പ്രാര്‍ഥനാവേളയില്‍ ഒരുദിവസം മുഹമ്മദിനു ദിവ്യബോധോദയം ഉണ്ടായി . ഹിജ്റയ്ക്കു 13 വര്‍ഷം മുന്‍പ് ഒരു റമസാന്‍ പതിനേഴിന് ആയിരുന്നു അത്.

ഹിറാ ഗുഹയില്‍ പ്രത്യക്ഷപ്പെട്ട ജിബ്രീല്‍ എന്ന മാലാഖ മുഹമ്മദിന് പ്രവാചകത്വസന്ദേശം നല്‍കി .ഖുര്‍ആനിലെ ആദ്യ വചനങ്ങള്‍ കേള്‍പ്പിച്ചു. അലഖ് എന്ന അധ്യായത്തില്‍ ഇഖ്റ എന്ന് ആരംഭിക്കുന്ന സൂക്തങ്ങളായിരുന്നു അവ.

ദൈവിക നിര്‍ദേശപ്രകാരം പ്രവാചകന്‍ സ്വന്തം കുടുംബത്തിലും സുഹൃത്തുക്കള്‍ക്കിടയിലും പ്രബോധനം തുടങ്ങി.ഏക ദൈവത്തില്‍ വിസ്വസിക്കുക അങ്ങനെ ഇസ്ലാമാവുക എന്നതായിരുന്നു മുഹമ്മദിന്‍റെസന്ദേശം.

അബൂബക്കര്‍ സിദ്ദീഖ് ആണ് ആദ്യമായി പ്രവാചകനെ വിശ്വസിച്ച് ഇസ്ലാം മതം സ്വീകരിച്ചത്. രണ്ടു മൂന്നു വര്‍ഷം പിന്നിട്ടതോടെ മുഹമ്മദ് ദൈവ സന്ദേശപ്രചാരണം വ്യാപകമാക്കി. ഇതോടെ ശത്രുക്കളും ഏറിവന്നു.

മക്കയിലെ സ്വന്തം വംശക്കാരായ ഖുറൈഷികള്‍ അദ്ദേഹത്തെ ശത്രുവായി കണ്ടു. പതിമൂന്നു വര്‍ഷംഅദ്ദേഹം പ്രബോധനം തുടര്‍ന്ന്നു.വിമര്‍ശനവും മര്‍ദനവും ബഹിഷ്കരണവും ഉണ്ടായി പക്ഷേ മുഹമ്മദിനെ പിന്തുണക്കാന്‍ മക്കയില്‍ കുറച്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മക്കാ ജീവിതം ദുസ്സഹമായപ്പോള്‍ പ്രവാചകനും അനുയായികളും നാടുവിടാന്‍ തീരുമാനിച്ചു. ആയിടക്ക് മക്കയില്‍ ഹജ് കര്‍മത്തിനെത്തിയ യസ്രിബ് നിവാസികള്‍ ഇസ്ലാം മതം സ്വീകരിച്ചു. പ്രവാചകനെയും അനുയായികളെയും ഇവര്‍ സ്വന്തം നാട്ടിലേക്കു ക്ഷണിച്ചു.

യസ്രിബിലേക്കു പ്രവാചകന്‍ അനുയായികളെ ആദ്യം യാത്രയാക്കി. ഖുറൈഷികളുടെ വധശ്രമംത്തില്‍ നിന്നു രക്ഷപ്പെട്ട മുഹമ്മദ് അബൂബക്കര്‍ സിദ്ദീഖിനൊപ്പം യസ്രിബിലേക്കു പോയി.മക്കയില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ വടക്കാണ് യസ്രിബ്. ഇതാണ് പിന്നെറ്റ് മദീന ആയി മാറിയത്.

ദഫ് മുട്ടിയും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ആലപിച്ചും നാട്ടുകാര്‍ മുഹമ്മദിനെ സ്വീകരിച്ചു. നബിയുടെ പട്ടണം-മദീനത്തുന്നബി- എന്നവര്‍ യസ്രിബിന്‍റെ പേരു മാറ്റി.. ഇതു പിന്നീട് മദീന എന്നു മാത്രമായി ചുരുങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :