മുഹമ്മദ് നബിയുടെ പുണ്യ ജീവിതം

WEBDUNIA|
മുഹമ്മദ് നബിയുടെ ജനനം

യേശുക്രിസ്തു എന്നറിയപ്പെടുന്ന ഈസാനബിയുടെ കാലത്തിനു ശേഷം അഞ്ചു നൂറ്റാണ്ട് കഴിഞ്ഞ്, എ.ഡി. 571 ഏപ്രില്‍ 21ന് (റബീഉല്‍ അവ്വല്‍ 12) ഒരു തിങ്കളാഴ്ച പുലര്‍ച്ചെ അറേബിയയിലെ മക്കയിലാണ് മുഹമ്മദ് നബിജനിച്ചത്.ഇതു കഴിഞ്ഞ് 53 വര്‍ഷം കഴിഞ്ഞാണ് ഹിജ്‌റ എന്ന ഇസ്ലാമിക വര്‍ഷം തുടങ്ങുന്നത്.

ഖുറൈഷി ഗോത്രക്കാരനായ അബ്ദുല്ലയും ആമിനയു മായിരുന്നു മാതാപിതാക്കള്‍. നബി ജനിക്കും മുമ്പ് അബ്ദുല്ല മരിച്ചുപോയിരുന്നു. ആറു വയസ്സുള്ളപ്പോള്‍ മാതാവ് ആമിനയും മരിച്ചു. അങ്ങനെ അദ്ദേഹം അനാഥനായി.

ബനൂ സഅദ് ഗോത്രക്കാരിയായ ഹലീമയാണ് കുഞ്നിനെ നാലു വര്‍ഷത്തോളം മുലയൂട്ടി വളര്‍ത്തിയത്. അനാഥനായ മുഹമ്മദിനെ പിന്നെ വളര്‍ത്തിയത് അബ്ദുല്ലയുടെ പിതാവ് അബ്ദുല്‍ മുത്തലിബ് ആയിരുന്നു.

മുഹമ്മദ് എന്ന പേര് ഇട്ടതും മുത്തലിബ് ആണ്. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹവും മരിച്ചു. തുടര്‍ന്ന്, അമ്മാവന്‍ അബൂതാലിബിന്‍റെ സംരക്ഷണത്തിലായി മുഹമ്മദ്.ഇദ്ദേഹത്തില്‍ നിന്നാണ് കച്ചവടത്തിന്‍റെ ബാലപാഠങ്ങള്‍ മുഹമ്മദ് പ്ഠിക്കുന്നത്.

ധ്യാനവും ചിന്തയുമായിരുന്നു യുവാവായ മുഹമ്മദിന്‍റെ സവിശേഷതകള്‍. മറ്റുള്‍ലവരില്‍ നിന്നു അദ്ദേഹം അങ്ങനെ വ്യത്യസ്തനായിരുന്നു. നൂര്‍ പര്‍വതത്തിലെ ഹിറാ ഗുഹയില്‍ ദിവസങ്ങളോളം അദ്ദേഹം പ്രാര്‍ഥിച്ച് ഇരിക്കാറുണ്ടായിരുന്നു

യുവാവായതോടെ മുഹമ്മദ് മക്കയിലെ പല വ്യാപാരസംഘങ്ങളിലും പ്രവര്‍ത്തിച്ചു.വിദേസ്ശ യാത്രകള്‍ നടത്തി. ഒടുവില്‍ ഖദീജ എന്ന സ്ത്രീയുടെ കച്ചവട സംഘത്തിന്‍റെ ചുമതലക്കാരനായിസിറിയയിലേക്ക് പോയ മുഹമ്മദ് വന്‍ ലാഭം നേടി .

മുഹമ്മദിന്‍റെ വിശ്വസ്തതയിലും സത്യസന്ധതയിലും ഖദീജ ആല്കൃഷ്ടയായി. അതൊരു ഇഷ്ടം വെന്നതിലുപരി പ്പ്രണയമായി മാറി. മുഹമ്മദ് ഖദീജയെ വിവാഹം ചെയ്തു. മുഹമ്മദിന് ഇരുപത്തഞ്ചും ഖദീജയ്ക്കു നാല്‍പതും വയസ്സാണുണ്ടായിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :