ലോകത്തിന് അറിവിന്റെ വെളിച്ചം നല്കിയ നിരക്ഷരനായിരുന്നു അന്ത്യ പ്രവാചകനായ മുഹമ്മദ് നബി.ഖുര്‍ ആന്‍ എന്ന ദിവ്യ ഗ്രന്ഥം നബി പറഞ്ഞുകൊടുത്തതാണ്.എഴുത്തും വായനയും അറിയാത്ത നബിക്ക് എങ്ങനെ ഇത്ര ഗഹനവും സുന്ദരവുമായ ഗ്രന്ഥം ചമക്കാന്‍ കഴിഞ്ഞു?
സര്വകാലഘട്ടങ്ങളെയും സമുദായങ്ങളെയും മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും ജീവിതത്തെയും പ്രപഞ്ചത്തെയുമെല്ലാം വിശദീകരിക്കുന്ന ഖുര്‍ആന്‍ മുഹമ്മദിനു സ്വന്തമായി സൃഷ്ടിക്കാന്‍ കഴിയുകയില്ല എന്ന് ഉറപ്പാണ്.നബിയുടെ ദിവ്യത്വം ആണ് ഇതില്‍ നിന്നു വെളിവാകുന്നത്.
അനാഥത്വത്തിനന്റെ ദുരിതങ്ങള്‍ സഹിച്ച് വളര്‍ന്ന അദ്ദേഹം ലോകത്തിന്റെ നാഥന്നായി ഏക ദൈവ വിശ്വാസികളുടെ വഴികാട്ടിയായി.‘വായിച്ചു വളരുക‘ എന്ന ശക്തി മന്ത്രം അദ്ദേഹം ഉപദേശിച്ചു. തന്റെ ഇല്ലായ്മകളും പോരായ്മകളും അദ്ദേഹം ലോകത്തിന്റെ ശ്രേയസ്സിനുള്ള ആയുധമാക്കി മാറ്റി.
ഒത്ത ഉയരം, വെളുപ്പില്‍ ചുവപ്പു കലര്‍ന്ന നിറം, നീട്ടിവളര്‍ത്തിയ താടി, മുഖത്തു ഗാംഭീര്യം വിനയം വിടാത്ത പെരുമാറ്റം - മുഹമ്മദ് നബിയെ അനുയായികല് വര്ണ്നിച്ച്ത് അങ്ങനെ ആയിരുന്നു മിതഭാഷിയും. സ്നേഹകാംക്ഷിയും ആയിരുന്ന അദ്ദേഹം തീരുമാനങ്ങള്‍ എടുക്കും മുമ്പ് ഗാഢചിന്തയില്‍ അമരുമായിരുന്നു - ഇതായിരുന്നു പ്രവാചകന്റെ രീതികള്‍.
തന്റെ ജീവിതം പ്രവാചകന് മൂന്നായി ഭാഗിച്ചിരുന്നു: ആരാധനയ്ക്കും കുടുംബത്തിനും സ്വന്തം കാര്യങ്ങള്‍ക്കും. .മുഹമ്മദ് നബി ഒരു തവണ മാത്രമേ വിശുദ്ധഹജ് കര്‍മം അനുഷ്ഠിച്ചിട്ടുള്ളൂ - ഹിജ്റ പത്താം വര്‍ഷം. ഇസ്ലാമിലെ ആദ്യ ഹജ്ജായിരുന്നു അത്.
ഹജ്ജ് നിര്‍വഹിച്ച് തിരിച്ചു മദീനയിലെത്തുന്പോഴേക്കും പ്രവാചകന് അവശനും രോഗിയുമായി. ഹിജ്റ 11 റബീഉല്‍ അവ്വല്‍ 12ന് തിങ്കളാഴ്ച (എ.ഡി. 632 ജൂണ്‍ ഏഴ്) മുഹമ്മദ് നബി അന്തരിച്ചു. അപ്പോല്‍ പ്രായം 63 . മദീന പള്ളിയിലെ റൗളാ ശരീഫിലാണ് നബിയുടെ കബറിടം.