പങ്കാളിയുടെ മുന്നില്‍ നിന്ന് വസ്ത്രം മാറുന്നതിനും നഗ്നത പ്രദര്‍ശിപ്പിക്കുന്നതിനും മടിയോ?

ലൈംഗികത, സെക്‍ഷ്വല്‍, ആദ്യ രതി, ബന്ധപ്പെടല്‍, ഭാര്യ, Sexual, First Experience, Relationship, Wife
BIJU| Last Modified ശനി, 10 നവം‌ബര്‍ 2018 (17:10 IST)
സ്ത്രീക്കാണെങ്കിലും പുരുഷനാണെങ്കിലും ആദ്യസെക്‌സ് ഒരു പുതുമ തന്നെയായിരിക്കും. അതുപോലെ ആദ്യ സെക്സ് ചിലര്‍ക്ക് നല്ലതും ചിലര്‍ക്ക് മോശവുമായ അനുഭവങ്ങള്‍ നല്‍കും. എന്നാല്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതുപോലെ രസകരവും ആരോഗ്യകരവും മാനസികോല്ലാസപ്രദവുമായ ഒരു സംഗതി വേറേയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

സെക്സിലൂടെ ശാരീരികമായ അടുപ്പം മാത്രമല്ല, മാനസികമായ അടുപ്പവും വര്‍ദ്ധിക്കും. സെക്സിനു ശേഷം പങ്കാളിയോട് പറഞ്ഞറിയിക്കാനാകാത്തെ തരത്തിലുള്ള മാനസിക അടുപ്പം തോന്നും. അതുപോലെ താന്‍ സെക്സിയാണെന്ന തോന്നല്‍ സ്ത്രീകള്‍ക്കുണ്ടാകുകയും ചെയ്യും.

തന്റെ പങ്കാളിയുടെ മുന്നില്‍ നിന്ന് വസ്ത്രം മാറുന്നതിനോ നഗ്നത പ്രദര്‍ശിപ്പിക്കാനോ ഒരു മടിയും തോന്നില്ലെന്നതും മറ്റൊരു കാര്യമാണ്. സ്ത്രീകള്‍ക്ക് ക്ഷീണമകലുന്നതിനും കൂടുതല്‍ ഊര്‍ജം നല്‍കുന്നതിനും സെക്സ് സഹായിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.

ആത്മവിശ്വാസം ഉയരുന്നതിനും സെക്‌സില്‍ ഏര്‍പ്പെടുന്നതിലൂടെ സാധിക്കുമെന്നതാണ് മറ്റൊരു കാര്യം. സെക്‌സ് സൗന്ദര്യം വര്‍ദ്ധിപ്പിക്കുമെന്നതും വാസ്തവമാണ്. നവദമ്പതിമാരെ വീക്ഷിക്കുന്നതിലൂടെ ഇക്കാര്യം വ്യക്തമാകും. സെക്സിനു ശേഷം നല്ല ഉറക്കം ലഭിക്കുമെന്നതും യാഥാര്‍ത്ഥ്യമാണ്.

നല്ല വ്യായാമം ചെയ്തുവെന്ന തരത്തിലുള്ള തോന്നലുണ്ടാക്കുന്ന ഒന്നുകൂടിയാണ് സെക്സ്. ശരീരത്തിലെ കൊഴുപ്പു കളയുന്നതിനും സെക്സ് സഹായിക്കുമെന്നതും ഒരു ശാസ്ത്രീയ സത്യമാണ്. ഒരു തവണ സെക്സിന്റെ സുഖം അറിഞ്ഞാല്‍ പിന്നീട് ഇതിനു വേണ്ടി താല്‍പര്യം തോന്നുന്നതും സ്വാഭാവികമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :