1. കായികം
  2. »
  3. ക്രിക്കറ്റ്‌
  4. »
  5. നിലവിലെ പരമ്പര

ശ്രീലങ്ക പൊരുതുന്നു

ഓസ്‌ട്രേലിയ ശ്രീലങ്ക ജയസൂര്യ ഗില്‍‌ക്രിസ്റ്റ് ക്ലാര്‍ക്ക്
WDFILE
ഓസ്‌ട്രേലിയന്‍ സ്‌കോറായ 236 റണ്‍സിനെതിരെ ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക വിക്കറ്റ് നഷ്‌ടപ്പെടാതെ 26 റണ്‍സെടുത്തു. ദില്‍‌ഷന്‍(8), ജയസൂര്യ(12) എന്നിവരാണ് ബാറ്റ് ചെയ്യുന്നത്.

നേരത്തെ ഗില്‍‌ക്രിസ്റ്റിന്‍റെ(118) ബാറ്റിംഗ് മികവിലാണ് ഓസ്‌ട്രേലിയ 49.4 ഓവറില്‍ 236 റണ്‍സ് നേടിയത്. ക്ലാര്‍ക്ക് 43 റണ്‍സ് നേടി. ക്ലാര്‍ക്കിനെ മുരളീധരന്‍ സങ്കക്കാരയുടെ കൈകളില്‍ എത്തിച്ച് പുറത്താക്കുകയായിരുന്നു.

നാലു റണ്‍സെടുത്ത സൈമണ്ടസിനെ മക്റൂഫ് പുറത്താക്കി. 25 റണ്‍സെടുത്ത ഹസിയേയും രണ്ട് റണ്‍സെടുത്ത ഹോപ്‌സിനെയും കുലശേഖര പുറത്താക്കി. ഗില്‍‌ക്രിസ്റ്റ്, ഹോഗ്(5) ബ്രെറ്റ് ലീ(2), ഹെയ്ഡന്‍(4) എന്നിവരെ മലിംഗ പുറത്താക്കി.

ജോണ്‍സനും(0) ബ്രാക്കനും(1) റണൌട്ടായി. ലങ്കയ്ക്കു വേണ്ടി 47 റണ്‍സ് വിട്ടു കൊടുത്ത് മലിംഗ നാലു വിക്കറ്റുകള്‍ നേടി. 52 റണ്‍സ് വിട്ടു കൊടുത്ത കുലശേഖര രണ്ട് വിക്കറ്റുകള്‍ നേടി.
About Writer
WEBDUNIA