ഇംഗ്ലണ്ടിനു ജയം
|
47 ഓവറുകളാക്കി ചുരുക്കിയ മത്സരത്തില്‍ ടൊസ് നേടി ആദ്യം ബാറ്റു ചെയ്‌തത് ശ്രീലങ്കയായിരുന്നു. 41 ഓവറുകളില്‍ ശ്രീലങ്കയുടെ പേരുകേട്ട ബാറ്റിംഗ് നിര 164 റണ്‍സിനു പുറത്തായി. ഇംഗ്ലണ്ടിന്‍റെ മറുപടി 46 ഓവറുകളില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ കഴിഞ്ഞു. ഈ മത്സരവിജയത്തോടെ ഇംഗ്ലണ്ട് അഞ്ചു മത്സരങ്ങള്‍ഊടെ പരമ്പരയില്‍ 2-0 നു മുന്നിലെത്തി.
ശ്രീലങ്ക ശക്തമായി തിരിച്ചടിച്ചെങ്കിലും വാലറ്റത്ത് പോരാട്ടം നയിച്ച സ്വാനും (25) ബ്രോഡും(20) ലക്ഷ്യത്തിലേക്ക് ടീമിനെ നയിച്ചു. കൂട്ടത്തില്‍ മികച്ച സ്‌കോറിംഗ് നടത്തിയത് 32 റണ്‍സ് എടുത്ത നായകന്‍ കോളിംഗ്‌വുഡായിരുന്നു. ഷാ (19), ബെല്‍ (16), മസ്റ്റാര്‍ഡ് (14) എന്നിവരുടെ സംഭാവനയും ഉണ്ടായി.
ശ്രീലങ്കന്‍ ഓള്‍ റൌണ്ടര്‍ ദില്‍ഷനായിരുന്നു മത്സരത്തിലെ ടോപ് സ്കോറര്‍. 84 പന്തുകള്‍ ചെലവഴിച്ച ദിത്ഷന്‍ 70 റണ്‍സ് നേടി. 107 റണ്‍സിനു ഏഴു വിക്കറ്റ് നഷ്ടമായ ശ്രീലങ്കയെ ദിത്ഷന്‍ ഏതാണ്ട് ഒറ്റയ്‌ക്ക് തന്നെ 150 കടത്തി വിടുകയായിരുന്നു. മുന്‍ നിരക്കാരുടെ സംഭാവനകളൊന്നും വിലപ്പെട്ട സാഹചര്യം ലങ്കയ്‌ക്ക് നല്‍കിയില്ല.