തുടക്കം പാളി ഇന്ത്യ; രഹാനെ ഗോള്‍ഡന്‍ ഡക്ക്, നിലയുറപ്പിക്കാന്‍ നായകന്‍ രാഹുല്‍

രേണുക വേണു| Last Modified തിങ്കള്‍, 3 ജനുവരി 2022 (15:49 IST)

ജൊഹന്നെസ്ബര്‍ഗ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 53/3 എന്ന നിലയിലാണ് ഇപ്പോള്‍ ഇന്ത്യ. തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന അജിങ്ക്യ രഹാനെ ഗോള്‍ഡന്‍ ഡക്കായി. ചേതേശ്വര്‍ പൂജാര 33 പന്തില്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായി. ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായി. അതിവേഗം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച മായങ്ക് അഗര്‍വാള്‍ 37 പന്തില്‍ നിന്ന് അഞ്ച് ഫോര്‍ സഹിതം 26 റണ്‍സെടുത്താണ് പുറത്തായത്. ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ നായകന്‍ കെ.എല്‍.രാഹുലും ഹനുമ വിഹാരിയും ചേര്‍ന്ന് തീവ്ര പരിശ്രമം നടത്തുകയാണ്. രാഹുല്‍ 74 പന്തില്‍ നിന്ന് 19 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :