സെഞ്ചൂറിയനില്‍ 'സെഞ്ചുറി' വിജയം; തലയുയര്‍ത്തി കോലിപ്പട

രേണുക വേണു| Last Modified വ്യാഴം, 30 ഡിസം‌ബര്‍ 2021 (16:29 IST)

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ഐതിഹാസിക വിജയം. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 113 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 2021 കലണ്ടര്‍ വര്‍ഷത്തിലെ ഇന്ത്യയുടെ അവസാന മത്സരമായിരുന്നു ഇത്.

രണ്ടാം ഇന്നിങ്‌സില്‍ 305 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണിഫ്രിക്ക 191 റണ്‍സിന് ഓള്‍ഔട്ടായി. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി. മുഹമ്മദ് സിറാജിനും രവിചന്ദ്രന്‍ അശ്വിനും രണ്ട് വീതം വിക്കറ്റുകള്‍ ലഭിച്ചു. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗാര്‍ 156 പന്തില്‍ 77 റണ്‍സെടുത്തെങ്കിലും പോരാട്ടം വിഫലമായി. 80 പന്തില്‍ 35 റണ്‍സുമായി തെംബ ബാവുമയും 28 പന്തില്‍ 21 റണ്‍സുമായി ക്വിന്റണ്‍ ഡി കോക്കും ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :