കാന്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ലീഡ്; അക്ഷര്‍ പട്ടേലിന് അഞ്ച് വിക്കറ്റ്, മൂന്ന് വിക്കറ്റുമായി അശ്വിന്‍

രേണുക വേണു| Last Modified ശനി, 27 നവം‌ബര്‍ 2021 (15:58 IST)

കാന്‍പൂര്‍ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. 49 റണ്‍സിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ നേടിയ 345 റണ്‍സിനെതിരെ 296 റണ്‍സ് നേടാനേ ന്യൂസിലന്‍ഡിന് സാധിച്ചുള്ളൂ. വിക്കറ്റ് നഷ്ടമില്ലാതെ 150 റണ്‍സ് നേടി ശക്തമായ നിലയിലായിരുന്നു ഒരു ഘട്ടത്തില്‍ ന്യൂസിലന്‍ഡ്. എന്നാല്‍, അക്ഷര്‍ പട്ടേലിന്റേയും രവിചന്ദ്രന്‍ അശ്വിന്റേയും പ്രകടനങ്ങള്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കി.

അക്ഷര്‍ പട്ടേല്‍ 34 ഓവറില്‍ 62 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. അശ്വിന്‍ 42.3 ഓവറില്‍ 82 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ഉമേഷ് യാദവും രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റ് വീഴ്ത്തി.

ഓപ്പണര്‍മാരായ ടോം ലാതം (282 പന്തില്‍ 95), വില്‍ യങ് (214 പന്തില്‍ 89) എന്നിവര്‍ ന്യൂസിലന്‍ഡിന് മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് വന്ന ആര്‍ക്കും 25 ല്‍ കൂടുതല്‍ റണ്‍സ് എടുക്കാന്‍ സാധിച്ചില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :