അനുബന്ധ വാര്‍ത്തകള്‍
- 'ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓഫ്-സ്പിന്നര്‍, പക്ഷേ അയാള്‍ക്കറിയില്ല താനൊരു ഓഫ്-സ്പിന്നറാണെന്ന്,' അശ്വിനെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍
- 'ഈ സമയം ശരിയായില്ല'; കോലിക്കെതിരെ സഞ്ജയ് മഞ്ജരേക്കര്‍
- അശ്വിനും കോലിയും തമ്മില്‍ തര്‍ക്കം ! ലോക രണ്ടാം നമ്പര്‍ ബൗളറെ ബഞ്ചിലിരിത്തി വീണ്ടും ഇന്ത്യന്‍ നായകന്, വിചിത്ര നടപടി സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍
- വിമര്‍ശനങ്ങള്‍ വകവയ്ക്കാതെ കോലി; ഇത്തവണയും അശ്വിനെ തഴഞ്ഞു, പുറത്തിരിക്കുന്നത് നാലാം ടെസ്റ്റില്‍
- അശ്വിനെ അടുത്ത രണ്ട് ടെസ്റ്റിലും കളിപ്പിക്കണമെന്ന് മൈക്കൽ വോൺ
വൈറ്റ് ബോളില്‍ ഞാന്‍ അശ്വിന്റെ വലിയ ആരാധകനൊന്നുമല്ല, ഇതിലും ഭേദം അമിത് മിശ്ര: സഞ്ജയ് മഞ്ജരേക്കര്‍
സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ രവിചന്ദ്രന്‍ അശ്വിനെ കളിപ്പിച്ച ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തീരുമാനത്തെ വിവേകശൂന്യമെന്ന് സഞ്ജയ് മഞ്ജരേക്കര്‍. വൈറ്റ് ബോളില്‍ അശ്വിന് അത്ര മികച്ച സ്പിന്നറല്ലെന്നും മഞ്ജരേക്കര്‍ പരോക്ഷമായി പറഞ്ഞു. അശ്വിന് പകരം അമിത് മിശ്രയെയായിരുന്നു കളിപ്പിക്കേണ്ടിയിരുന്നതെന്നാണ് മഞ്ജരേക്കറുടെ വാദം.
'അമിത് മിശ്രയെ അവഗണിച്ച് അശ്വിനെ കളിപ്പിക്കാനുള്ള ഡല്‍ഹിയുടെ തീരുമാനം എന്നെ ഞെട്ടിച്ചു. അശ്വിന് നന്നായി ബൗള്‍ ചെയ്തുവെന്ന് എനിക്ക് തോന്നുന്നില്ല. വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ ഞാന്‍ അശ്വിന്റെ വലിയ ആരാധകനൊന്നുമല്ല. അമിത് മിശ്രയെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഗുണമായേനെ. ടി 20 ക്രിക്കറ്റിലെ ഗെയിം ചെയ്ഞ്ചര്‍ ആയ റിസ്റ്റ് സ്പിന്നര്‍ ആണ് അശ്വിന്. ഡല്‍ഹിക്ക് വേണ്ടിയാണെങ്കിലും മറ്റ് ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടിയാണെങ്കിലും കളിക്കുമ്പോള്‍ അമിത് മിശ്ര വിക്കറ്റ് വീഴ്ത്തിയിരുന്നു,' മഞ്ജരേക്കര്‍ പറഞ്ഞു.