അനുബന്ധ വാര്‍ത്തകള്‍
- ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്ന് മഴവില്ല് ജേഴ്‌സിയില്‍ കളിക്കാന്‍ കാരണമെന്ത്?
- ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കില്ല, ഇനിയും അവസരങ്ങള്‍ നല്‍കും; മാച്ച് വിന്നിങ് ഇന്നിങ്സുകള്‍ കളിക്കുമെന്ന് രവി ശാസ്ത്രി
- ധോണിക്ക് ദേഷ്യം വന്നു, അശ്വിനെ കണ്ണുപൊട്ടുന്ന ചീത്ത പറഞ്ഞു; സെവാഗിന്റെ വെളിപ്പെടുത്തല്‍
- ഗായത്രി സുരേഷിന്റെ പാന്‍ ഇന്ത്യന്‍ മൂവി,'എസ്ക്കേപ്പ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
- വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് വില വീണ്ടും കുത്തനെ കൂട്ടി
എങ്ങനെ കളിക്കണമെന്ന് തീരുമാനിക്കാന്‍ എനിക്ക് അവകാശമുണ്ട്, മറ്റുള്ളവര്‍ എന്നെ വിധിക്കേണ്ട: അശ്വിന്‍
കളിക്കളത്തിലെ വിവാദങ്ങളോട് പ്രതികരിച്ച് രവിചന്ദ്രന്‍ അശ്വിന്‍. ഗ്രൗണ്ടില്‍ എങ്ങനെ കളിക്കണമെന്ന് തീരുമാനിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും മറ്റുള്ളവര്‍ അതില്‍ അഭിപ്രായം പറയാന്‍ വരേണ്ട കാര്യമില്ലെന്നും അശ്വിന്‍ പറഞ്ഞു.
'എനിക്ക് എന്നോട് തന്നെ വിശ്വസ്തതയും സത്യസന്ധതയും പുലര്‍ത്തിയാല്‍ മതി. ഗ്രൗണ്ടില്‍ എങ്ങനെ കളിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ട്. മറ്റുള്ളവര്‍ക്ക് എന്നെ വിധിക്കാന്‍ പറ്റില്ല. ഞാന്‍ എന്റേതായ രീതിയില്‍ കളിക്കും. നമ്മള്‍ എങ്ങനെ കളിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്. ഏതെങ്കിലും നിയമങ്ങളെ ചോദ്യം ചെയ്യാനൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത് എന്റെ ജീവിതമാണ്. മറ്റുള്ളവരുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും നോക്കി ജീവിക്കേണ്ട കാര്യം നമുക്കില്ല. ഞാന്‍ എന്തെങ്കിലും നശിപ്പിക്കുകയോ മോഷ്ടിക്കുകയോ കള്ളം പറയുകയോ ചെയ്തിട്ടില്ല. ഞാന്‍ എന്റെ ജോലി ചെയ്യുന്നു,' അശ്വിന്‍ പറഞ്ഞു.