അഭിമാനകരം ശ്രേയസ്; കിവീസ് ബൗളര്‍മാര്‍ക്ക് തലവേദന, കന്നി ടെസ്റ്റില്‍ സെഞ്ചുറി

രേണുക വേണു| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (09:54 IST)

കാന്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്ക് സെഞ്ചുറി. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 136 പന്തില്‍ 75 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്ന ശ്രേയസ് അയ്യര്‍ രണ്ടാം ദിനത്തില്‍ ആദ്യ സെഷനില്‍ തന്നെ സെഞ്ചുറി നേടി. ഇന്ത്യയുടെ മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയ കെയ്ല്‍ ജാമിസണെ തുടര്‍ച്ചയായി ബൗണ്ടറി കടത്തിയാണ് ശ്രേയസ് അയ്യര്‍ രണ്ടാം ദിനം നിലയുറപ്പിച്ചത്. 157 പന്തുകളില്‍ നിന്ന് 12 ഫോറും രണ്ട് സിക്‌സും സഹിതമാണ് ശ്രേയസ് അയ്യര്‍ സെഞ്ചുറി കുറിച്ചത്. അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ തന്നെ സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ശ്രേയസ് അയ്യരും സ്ഥാനം പിടിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :