തുടര്‍ച്ചയായി ഏഴ് കളികള്‍ തോറ്റ് മുംബൈ; എന്തൊരു നാണക്കേട് !

രേണുക വേണു| Last Modified വെള്ളി, 22 ഏപ്രില്‍ 2022 (08:32 IST)

ഐപിഎല്‍ 15-ാം സീസണില്‍ ആദ്യ ഏഴ് കളികള്‍ തുടര്‍ച്ചയായി തോറ്റ് മുംബൈ ഇന്ത്യന്‍സ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ഇന്നലെ മൂന്ന് വിക്കറ്റ് തോല്‍വിയാണ് മുംബൈ വഴങ്ങിയത്. ആദ്യമായാണ് ഒരു ടീം ഐപിഎല്ലില്‍ തുടര്‍ച്ചയായി ഏഴ് കളികള്‍ തോല്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ് ഇങ്ങനെയൊരു നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. ഇത് ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :