തോല്‍വി മണത്ത് ഇന്ത്യ; ക്യാപ്റ്റന്റെ ചിറകിലേറി ദക്ഷിണാഫ്രിക്ക വിജയതീരത്തേക്ക്

രേണുക വേണു| Last Updated: വ്യാഴം, 6 ജനുവരി 2022 (20:45 IST)

ജൊഹാനസ്‌ബെര്‍ഗ് ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക്. 240 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്ക ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 181/3 എന്ന നിലയിലാണ്. 59 റണ്‍സ് കൂടിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത്. നായകന്‍ ഡീന്‍ എല്‍ഗാറിന്റെ ഇന്നിങ്‌സാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. അര്‍ധ സെഞ്ചുറിയുമായി എല്‍ഗാര്‍ പുറത്താകാതെ നില്‍ക്കുകയാണ്. മഴ മൂലം നാലാം ദിനമായ ഇന്ന് കളി വൈകിയാണ് തുടങ്ങിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :