ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം അജിങ്ക്യ രഹാനെ വിരമിക്കുമെന്ന് റിപ്പോര്‍ട്ട്

രേണുക വേണു| Last Modified ചൊവ്വ, 4 ജനുവരി 2022 (14:54 IST)

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍ അജിങ്ക്യ രഹാനെ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. മോശം ഫോം തുടരുന്ന സാഹചര്യത്തിലാണ് താരത്തിന്റെ തീരുമാനം. ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം രഹാനെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ബിസിസിഐയും താരത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതായാണ് ക്രിക്കറ്റ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ രണ്ടാം മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. മൂന്നാം ടെസ്റ്റില്‍ രഹാനെ ടീമില്‍ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഇനിയും ടീമില്‍ ഇടം നല്‍കാന്‍ സാധിക്കില്ലെന്ന് സെലക്ടര്‍മാര്‍ രഹാനെയെ അറിയിച്ചിട്ടുണ്ട്. 18 ടെസ്റ്റുകളില്‍ നിന്ന് 24.22 ശരാശരിയോടെ വെറും 751 റണ്‍സാണ് രഹാനെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നേടിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :