മാംസാഹാരം കഴിച്ച ശേഷം ക്ഷേത്രദര്‍ശനം പാടില്ലെന്ന് പറയുന്നതെന്തുകൊണ്ട്

ശ്രീനു എസ്| Last Modified ചൊവ്വ, 3 ഓഗസ്റ്റ് 2021 (12:23 IST)


മാംസാഹാരം കഴിച്ച ശേഷം ക്ഷത്രദര്‍ശനം പാടില്ലെന്നത് നമുക്ക് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. മാംസാഹാരത്തിനു ശേഷം ക്ഷേത്രദര്‍ശനം
നടത്തിയാല്‍ എന്താണു കുഴപ്പമെന്ന് നമ്മളില്‍ പലര്‍ക്കും തോന്നിയിട്ടുണ്ടാകും. പഴമക്കാര്‍ അതിന് അവരുടെതായ രീതിയില്‍ പല കാരണങ്ങളും പറയാറുണ്ടെങ്കിലും അതിന് പിന്നില്‍ ശാസ്ത്രീയമായ ഉണ്ട്.

മാംസാഹാരം കഴിക്കുമ്പോള്‍ അത് നമ്മുടെ ശരീരത്തിലെ ഹോര്‍മോണികളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നു. ഇത് ഒരു മനുഷ്യന്റെ മാനസിക ശാന്തതയെ ബാധിക്കുകയും വികാരവിക്ഷോഭങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. സാധാരണ മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കുന്നതിനുവേണ്ടിയാണ് ക്ഷേത്ര ദര്‍ശനം നടത്തുന്നത്. എന്നാല്‍ മാംസാഹാരത്തിനുശേഷമുള്ള ക്ഷേത്ര ദര്‍ശനം
ക്ഷേത്ര ദര്‍ശനത്തിന്റെ ഫലം നല്‍കുന്നില്ല. അത് മനസ്സിനെ കൂടുതല്‍ അസ്വസ്ഥമാക്കുകയാണ് ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :