ചിരഞ്ജീവിയായ ഹനുമാന്‍

WEBDUNIA|

ഹനുമാന്‍ ബ്രഹ്മചാരിയോ?

ആഞ്ജനേയന് ഒട്ടേറെ ഭക്തരുണ്ട്. കേരളത്തില്‍ പ്രസിദ്ധമായ ഒട്ടേറെ ആഞ്ജനേയ ക്ഷേത്രങ്ങളുണ്ട്. തിരുവനന്തപുരത്തെ പ്രസിദ്ധമായ ഹനുമാന്‍ കോവിലാണ് വികാസ് ഭവനിലെ ഹനുമാന്‍ കോവില്‍. ഹനുമാന്‍ ബ്രഹ്മചാരിയായ ദൈവമെന്നാണ് വിശ്വാസം.

എന്നാല്‍ ഹനുമത മംഗാഷ്ടമം എന്ന ഹനുമല്‍ ശ്ളോകത്തിന്‍റെ മൂന്നാം ശ്ളോകത്തില്‍ ഹനുമദ് പത്നിയായ സ്വര്‍ഛല ദേവിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

ഓരോ വ്യക്തിയുടെയും ഉളളില്‍ അന്തര്‍ലീനമായി പല കഴിവുകളുമുണ്ടെന്ന് ഹനുമാന്‍ ഭക്തി നമ്മെ പഠിപ്പിക്കുന്നു. ദാസ്യരൂപമാര്‍ന്ന ഭക്തിയെ മാതൃകയാക്കാന്‍ ഇത് നമ്മെ പ്രേരിപ്പിക്കുന്നു. ഇന്നത്തെ ലോകത്ത് ഹനുമാന്‍ ഭക്തിക്ക് പ്രസക്തിയേറി വരുന്നു.

ശൂന്യവത്ക്കരണത്തിന്‍റെ മാര്‍ഗ്ഗത്തിലൂടെ സര്‍വ്വതും നേട്ടമായി കാണാനും ഇത് പ്രചോദനമേകുന്നു. രാമഭക്തിയില്‍ സ്വയം ശൂന്യനായി തീര്‍ന്ന ഹനുമാന്‍ അതിലൂടെ സര്‍വ്വതും നേടിയെടുക്കുന്നു. ഹനുമാന്‍ ഭക്തി പഠിപ്പിക്കുന്നത് ബ്രഹ്മത്തെ തിരിച്ചറിഞ്ഞ് സേവിക്കാനാണ്.

അഗ്നിപുരാണം 51-ാം അധ്യായത്തില്‍ പറയുന്നത് കൈയില്‍ വജ്രമേന്തിയും കാലുകളെക്കൊണ്ട് താന്‍ നില്‍ക്കുന്ന സ്ഥലത്തെ പീഡനം ചെയ്തുകൊണ്ടുമിരിക്കുന്ന നിലയിലാണ് ഹനുമാന്‍ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടേണ്ടതെന്നാണ്.

കൈകളില്‍ അറിവിന്‍റെ വജ്രമേന്തി, നാമാകുന്ന സ്ഥലത്തെ പീഡിപ്പിച്ച് നമ്മിലെ നല്ല അംശങ്ങളെയും കഴിവുകളെയും തിരിച്ചറിയാന്‍ ഹനുമല്‍ പ്രതിഷ്ഠയും ഹനുമല്‍ ജയന്തിയും നമ്മെ സഹായിക്കട്ടെ. ഈ പൗര്‍ണ്ണമി നിലാവ് നമ്മുടെ ജീവിതത്തിന്‍റെയും പൗര്‍ണിയായി മാറട്ടെ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :