ചിരഞ്ജീവിയായ ഹനുമാന്‍

WEBDUNIA|
സര്‍വ്വശാസ്ത്ര വിദ്വാനും ഗായകനും

സൂര്യദേവനെ ഗുരുവായി തെരഞ്ഞെടുത്ത്, ഗുരുമുഖത്ത് കേന്ദ്രീകരിച്ച് ശൂന്യാകാശത്തില്‍ സൂര്യാഭിമുഖമായി പുറകോട്ട് സൂര്യഗതിക്കൊപ്പം അതിവേഗം സഞ്ചരിച്ചു സകല വേദശാസ്ത്രങ്ങളും 60 നാഴികയ്ക്കുള്ളില്‍ ഹനുമാന്‍ പഠിച്ചു തീര്‍ത്തു.

ഹനുമാന്‍ മികച്ച ഗായകനാണ്. പ്രകൃതിയെപ്പോലും ലയിപ്പിക്കുന്ന ഗായകനാണ് അദ്ദേഹം. ഗാനഗന്ധര്‍വന്‍ എന്ന് വിശേഷിപ്പിക്കുന്ന നാരദനെപ്പോലും ഹനുമാന്‍ തോല്‍പ്പിച്ചിട്ടുണ്ട്. അത്ഭുത രാമായണത്തില്‍ ആ കഥ വിവരിക്കുന്നത് ഇപ്രകാരമാണ്.

ഒരിക്കല്‍ നാരദനും ഹനുമാനും കണ്ടുമുട്ടാനിടയായി. അപ്പോള്‍ ഹനുമാന്‍ ഒരു പാട്ടു പാടി. നാരദന്‍ തന്‍റെ വീണ അടുത്തുള്ള ഒരു പാറമേല്‍ വച്ചു. ഹനുമാന്‍റെ പാട്ട് കേട്ട് പാറ അലിഞ്ഞ് തുടങ്ങി. അതിന്‍റെ നാരദന്‍റെ വീണ ആഴ്ന്നിറങ്ങി. ഗാനമവസാനിച്ചതോടെ പാറ പൂര്‍വ്വസ്ഥിതിയിലായി.

പാട്ടുപാടി പാറയെ അലിയിച്ച് വീണു പുറത്തെുടക്കാന്‍ ഹനുമാന്‍ നാരദനോട് പറഞ്ഞു. നാരദന്‍ ഗാനാലാപനം തുടങ്ങി. ശ്രമം വിഫലമായി. ഹനുമാന്‍ വീണ്ടും പാടി. പാറ അലിഞ്ഞു. നാരദന്‍ വീണ സ്വന്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :