ചിരഞ്ജീവിയായ ഹനുമാന്‍

WEBDUNIA|
ഹനുമാന്‍റെ ജനനം

ഐതീഹ്യങ്ങള്‍ ഹനുമാന്‍റെ പിതൃത്വം നല്‍കിയിരിക്കുന്നത് ശിവനാണ്. മാതൃത്വം അഞ്ജനയ്ക്കും. ഭവിഷ്യല്‍ പുരാണത്തില്‍ ഹനുമാന്‍റെ ജന്മത്തെക്കുറിച്ചുള്ള കഥ ഇങ്ങനെയാണ്.

ഒരിക്കല്‍ ശിവന്‍ രൗദ്രതേജോരൂപത്തില്‍ അഞ്ജനാ ഭര്‍ത്താവായ കേസരിയില്‍ പ്രവേശിച്ച്, അഞ്ജനയുമായി രമിച്ചു. അതിനു ശേഷം വായുദേവനും അഞ്ജനയുമായി രമിച്ചു.

ഈ രണ്ട് ദേവന്മാരുടെയും സംയോഗഫലമായി അഞ്ജന ഗര്‍ഭവതിയായി. അവള്‍ വാനരമുഖമുള്ള ഒരു കുട്ടിയെ പ്രസവിച്ചു. ഇതില്‍ ദുഖിതയായ അഞ്ജന കുഞ്ഞിനെ പര്‍വ്വതത്തിന്‍റെ താഴ്വരയില്‍ എറിയാന്‍ ഒരുങ്ങി. വായുദേവന്‍ ഇടപെട്ട് കുട്ടിയെ രക്ഷിച്ചു.

ബൃഹസ്പതിയുടെ ശാപം മൂലമാണ് അഞ്ജന വാനരസ്ത്രീയായി മാറിയത്. ശിവനില്‍ നിന്നും സന്താനം ലഭിച്ചാല്‍ അവള്‍ക്ക് ശാപമോക്ഷവും ലഭിക്കും.

ശിവനില്‍ നിന്നും ഹനുമാന്‍ അഞ്ജനയില്‍ ജന്മമെടുത്തതോടുകൂടി അവള്‍ ശാപമോക്ഷയായി സ്വര്‍ഗ്ഗത്തിലേക്കുയര്‍ന്നു.

ഉണ്ണിക്കുരങ്ങന് നാശമുണ്ടാവുകയില്ലെന്നും സൂര്യനെപ്പോലെ പഴുത്തു നില്‍ക്കുന്ന ഫലങ്ങള്‍ ആഹാരമായി ലഭിക്കുമെന്നും പറഞ്ഞ് അവള്‍ സൂര്യനെ ചൂണ്ടിക്കാട്ടി. സൂര്യന്‍ ചുവന്നപഴമാണെന്ന് നിനച്ച് അതിന്‍റടുത്തേയ്ക്ക് യാത്രയായി.

വഴിയില്‍ ഐരാവതത്തെ കണ്ട ഹനുമാന്‍ അതിനെ വിഴുങ്ങാനൊരുങ്ങി. അതു കണ്ട ഇന്ദ്രന്‍ വജ്രായുധം കൊണ്ട് ഹനുമാന്‍റെ താടിയ്ക്ക് വെട്ടി. താടി മുറിഞ്ഞ ഹനുമാന്‍ ഭൂമിയിലേക്ക് വീണു. വജ്രായുധം ഹനുവില്‍ - താടിയെല്ല് - തട്ടി ക്ഷതമുദ്ര പതിഞ്ഞതിനാല്‍ ഉണ്ണിക്കുരങ്ങിന് ഹനുമാന്‍ എന്ന പേരുവന്നു.

രോഷം പൂണ്ട വായുദേവന്‍ ഹനുമാനെ എടുത്ത് പാതാളത്തിലേക്ക് പോയി. വായുവില്ലാതെ നിര്‍ജ്ജീവമായ ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതിന് തിരികെ എത്തണമെന്ന് അപേക്ഷിച്ച് ദേവന്മാര്‍ പാതളത്തിലെത്തി വായുദേവനെ തിരിച്ചു കൊണ്ടു വന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :