1. ആത്മീയം
  2. മതം
  3. വ്യക്തിത്വം
  4. Swami prakashananda passes away

ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു

Swami Prakashananda
വര്‍ക്കല ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു. 99 വയസ്സായിരുന്നു. വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് വൈകുന്നേരം അഞ്ചിന് ശിവഗിരിയില്‍ അദ്ദേഹത്തെ സമാധിയിരുത്തും. ശ്രീനാരായണ ഗുരുവില്‍ നിന്ന് നേരിട്ട് സന്യാസ ദീക്ഷ സ്വീകരിച്ച ശങ്കരാനന്ദയുടെ കീഴിലാണ് പ്രകാശാനന്ദ മഠത്തില്‍ വൈദിക പഠനം നടത്തിയത്. 
 
ഗുരുവിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി 23-ാം വയസ്സിലാണ് പ്രകാശാനന്ദ ശിവഗിരിയിലെത്തുന്നത്. ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു. കൊല്ലം പുറവന്തൂര്‍ സ്വദേശിയായ സ്വാമി പ്രകാശാനന്ദയുടെ പൂര്‍വാശ്രമത്തിലെ പേര് കുമാരന്‍ എന്നാണ്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
നിശബ്ദമായ ജീവിതം നയിക്കാനിഷ്ടപ്പെടുന്നവരാണിവര്‍