അനുബന്ധ വാര്‍ത്തകള്‍
- ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തിയ യുവാക്കളുടെ 18 ബൈക്കുകള്‍ പോലീസ് കസ്റ്റഡിയില്‍
- ക്ഷേത്രത്തില്‍ ചാരായ വാറ്റെന്ന് പരാതി; ബിജെപിക്കാരനായ ഭാരവാഹി അടക്കം പിടിയില്‍, പഴം കലക്കിയതെന്ന് പൊലീസ്
- ഇനി ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്കും പൂജാരിമാര്‍ ആകാം, താല്പര്യമുള്ളവര്ക്ക് സര്‍ക്കാര്‍ പരിശീലനം നല്‍കും; നിര്‍ണായക പ്രഖ്യാപനം
- കൊറോണയില്‍ നിന്ന് സുരക്ഷയ്ക്കായി കൊറോണ മാത ക്ഷേത്രം; വിഗ്രഹത്തിനും മാസ്ക്
- ഫ്രാങ്ക്ളിൻ ടെംപിൾടണ് അഞ്ചുകോടി പിഴ: ഡെപ്റ്റ് ഫണ്ടുകൾ തുടങ്ങുന്നതിന് രണ്ട് വർഷം വിലക്ക്
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിയന്ത്രണം
തിരുവനന്തപുരം: അനന്തപുരിയിലെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ വടക്കും തെക്കും ശ്രീകോവിലുകളില്‍ ശുദ്ധി കലശം, ദ്രവ്യ കലശം എന്നിവ നടത്തുന്നതിനാല്‍ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ പൊതുജനത്തിനുള്ള സന്ദര്‍ശന സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മേല്‍ക്കൂര നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിനാലാണ് ചടങ്ങുകള്‍ നടത്തുന്നത്.
നാളെ രാവിലെ പതിവുപോലെയും വൈകിട്ട് അഞ്ചു മുതല്‍ ആറു മണി വരെയുമാണ് സന്ദര്‍ശനത്തിന് അനുമതിയുള്ളത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നിര്‍മ്മാല്യ ദര്‍ശനവും മറ്റും പതിവ് പോലെയും സന്ദര്‍ശന സമയം രാവിലെ എട്ടര മുതല്‍ ഒമ്പതു വരെയുമാണുള്ളത്.
ഈ ദിവസങ്ങളില്‍ വൈകിട്ടത്തെ സമയത്തില്‍ മാറ്റമില്ലതാനും. ഉച്ച പൂജ കഴിഞ്ഞു പതിനൊന്നരയോടെയും ക്ഷേത്രത്തില്‍ പൊതുജനത്തിന് ദര്‍ശനത്തിനായി പ്രവേശിക്കാം.