1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 43,733 new COVID19 cases

രാജ്യത്ത് പുതിയതായി 43,733 പേര്‍ക്ക് കൊവിഡ്; മരണം 930

India
രാജ്യത്ത് പുതിയതായി 43,733 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 47,240 പേര്‍ രോഗമുക്തി നേടി. കൂടാതെ രോഗം ബാധിച്ച് 930 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,06,63,665 ആയി ഉയര്‍ന്നു. 
 
രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 4,04,211 ആണ്. നിലവില്‍ 4,59,920 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 36.13 കോടിയിലധികം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
മറ്റൊരാളുമായി പ്രണയത്തിലായതിന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ടിക് ടോക് താരം അറസ്റ്റില്‍