1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Fuel price hike India today

ഇന്ധനവില കത്തുന്നു: തിരുവനന്തപുരത്ത് പെട്രോളിന് 102 രൂപ കടന്നു

Fuel Price
രാജ്യത്ത് ഇന്ധനവില കത്തുന്നു. ഇന്നും വില വര്‍ധിച്ചിരിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 102.19 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 100.42 രൂപയാണ്. കോഴിക്കോട് 100.68 രൂപയും വിലയുണ്ട്.
 
അതേസമയം തിരുവനന്തപുരത്ത് ഡീസലിന് 96.11 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില ഉയരുന്നതാണ് വില വര്‍ധനവിന് കാരണം. വരും ദിവസങ്ങളിലും ഇന്ധനത്തിന് വിലവര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്.
അടുത്ത ലേഖനം
ഇതിഹാസ നടന്‍ ദിലീപ് കുമാര്‍ അന്തരിച്ചു