സിദ്ധവൈദ്യവും രോഗചികിത്സയും

WEBDUNIA|


പ്രാചീന കാലത്ത് ഉടലെടുത്തതെങ്കിലും ശക്തമായ ശാസ്ത്രീയ അടിത്തറയുള്ള ചികിത്സാ പദ്ധതിയാണ് സിദ്ധവൈദ്യം. നിസ്സാര രോഗങ്ങള്‍ക്കു മുതല്‍ ഗുരുതരാവസ്ഥയിലുള്ള രോഗങ്ങള്‍ക്കുവരെ സിദ്ധവൈദ്യ ചികിത്സകള്‍ ഫലപ്രദമാണത്രെ.

രോഗാവസ്ഥകളെ സാധ്യം ( ബുദ്ധിമുട്ടുകൂടാതെ ചികിത്സിച്ച് സുഖപ്പെടുത്താവുന്നവ), ക്ളിഷ്ട സാദ്ധ്യം (അത്ര എളുപ്പമല്ലെങ്കിലും ചികിത്സിച്ച് സുഖപ്പെടുത്താന്‍ കഴിയുന്നവ) അസാദ്ധ്യം (സുഖപ്പെടുത്താന്‍ കഴിയാത്തവ) എന്നിങ്ങനെയാണ് സിദ്ധവൈദ്യത്തില്‍ തരം തിരിച്ചിരിക്കുന്നത്.

മറ്റ് വൈദ്യശാസ്ത്രശാഖകള്‍ക്ക് സുഖപ്പെടുത്താന്‍ കഴിയാത്ത രോഗങ്ങളില്‍ പലതും സിദ്ധവൈദ്യശാഖയ്ക്ക് സാദ്ധ്യം വിഭാഗത്തിലോ ക്ളിഷ്ട സാദ്ധ്യം വിഭാഗത്തിലോ പെടുന്ന രോഗങ്ങള്‍മാത്രമാണെന്നതാണ് ശ്രദ്ധേയമായ കാര്യം .

ആസ്തമ, വാതരോഗങ്ങള്‍, അസ്ഥികളുടെ തെയ്മാനം, സോറിയാസിസ് അടക്കമുള്ള ത്വക്ക് രോഗങ്ങള്‍, പ്രമേഹം, സ്ത്രീപുരുഷ വന്ധ്യത, ലൈംഗിക രോഗങ്ങള്‍, ലൈംഗികശേഷിക്കുറവ്, അപസ്മാരം, ഗര്‍ഭാശയ രോഗങ്ങള്‍, സ്ത്രീ രോഗങ്ങള്‍, അവിസ്തൂലത, മെലിച്ചില്‍, ധാതുക്ഷയം, അള്‍സര്‍, മൂത്രാശയക്കല്ല്, രക്ത സമ്മര്‍ദ്ദം, മഞ്ഞപ്പിത്തം, വറ്റാത്ത നീരുകള്‍, ഉണങ്ങാത്ത മുറിവുകള്‍, മുടികൊഴിച്ചില്‍, പൈല്‍സ്, ഹൃദ്രോഗങ്ങള്‍ എന്നിങ്ങനെ നീളുന്നു സിദ്ധവൈദ്യ ചികിത്സകള്‍ ഫലപ്രദമായ രോഗങ്ങളുടെ പട്ടിക.

വര്‍മ്മ പക്ഷപാതങ്ങള്‍ക്കും, സ്പോര്‍ട്സ് ഇന്‍ജുറികള്‍ക്കും സിദ്ധവൈദ്യത്തിലെ മര്‍മ്മചികിത്സകളും പ്രസിദ്ധമാണ്. സിദ്ധവൈദ്യ ചികിത്സയിലൂടെ ഗര്‍ഭാശയ രോഗങ്ങള്‍, മൂത്രാശയക്കല്ല്, പൈല്‍സ്, ടോണ്‍സിലൈറ്റിസ് തുടങ്ങി നിരവധി രോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയകള്‍ ഒഴിവാക്കാനും കഴിയും.

ഹ്രസ്വകാലംകൊണ്ട് പൂര്‍ത്തിയാകുന്ന ചികിത്സകള്‍ യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത ഔഷധങ്ങള്‍ രോഗിയുടെ പൊതു ആരോഗ്യനില മെച്ചപ്പെടുത്താനുള്ള ശേഷി തുടങ്ങിയവയൊക്കെ വിസ്മയകരമായ രോഗനിവാരണ ശേഷിയുള്ള ഈ ചികിത്സാ സമ്പ്രദായത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന സവിശേഷതകളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :